ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്.‌ ഹോര്‍മോണ്‍ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റ് ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, അമിതമായ പുകവലി, ഉറക്കക്കുറവ്, ടെന്‍ഷന്‍  എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്. ഇതൊന്നുമല്ലാതെ ക്രമം തെറ്റിയുള്ള ആർത്തവത്തിന് മറ്റ് ചില കാരണങ്ങൾ കൂടി ഉണ്ടെന്ന് ​ഗൈനക്കോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. 

ഒന്ന്...

'ഗര്‍ഭ നിരോധന ഗുളികകള്‍' ആര്‍ത്തവ ചക്രത്തെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കാം. ഓവറിയിൽ നിന്ന് അണ്ഡോൽപാദനം നടക്കാതെ തടയുകയാണ് ഈ ഗുളികകൾ ചെയ്യുന്നത്. ഗര്‍ഭ നിരോധന ഗുളികകള്‍ കഴിച്ച്‌ തുടങ്ങിയതിന്‌ ശേഷം ആര്‍ത്തവ ചക്രത്തില്‍ മാറ്റം വരുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. ഗർഭ നിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകളിൽ വിഷാദരോഗം ഉണ്ടാക്കുമെന്ന് 'കോപ്പൻഹേഗന്‍ സർവകലാശാല' യിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

 

 

രണ്ട്...

 ശരീരത്തിലെ ഹോർമോണുകളെ നിയന്ത്രിക്കുന്നതിൽ ഭാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരെ പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് അണ്ഡവിസർജ്ജനം തടയുകയും ഇത് ക്രമരഹിതമായ ആർത്തവത്തിന് കാരണമാവുകയും ചെയ്യും.

 

 

മൂന്ന്...

 പി‌സി‌ഒ‌എസ്, ഹൈപ്പർതൈറോയിഡിസം എന്നിവയും ക്രമം തെറ്റിയുള്ള ആർത്തവത്തിന് പ്രധാനപ്പെട്ട രണ്ട് കാരണങ്ങളാണ്. അപര്യാപ്തമായ ഹോർമോൺ ഉത്പാദനം ഹൈപ്പോതൈറോയിഡിസത്തിലേക്ക് നയിക്കുന്നു.  ഇത് അമിത രക്തസ്രാവം, ആർത്തവം ക്രമം തെറ്റുക തുടങ്ങി നിരവധി പ്രശ്നങ്ങളുമായി ഹൈപ്പോതൈറോയിഡിസം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 'അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിസ്റ്റ്' വ്യക്തമാക്കുന്നു.

 

 

നാല്...

 മാനസിക സമ്മര്‍ദ്ദം ജീവിതത്തെ ശാരീരികവും മാനസികവുമായി പ്രതിസന്ധിയിലാക്കാം. മാനസിക സമ്മര്‍ദ്ദം അമിതമാകുമ്പോള്‍ ആർത്തവത്തെയും ബാധിക്കുന്നു. സമ്മർദ്ദം ക്രമം തെറ്റിയുള്ള ആർത്തവത്തിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.

 

 

ഏതു തിരക്കുകള്‍ക്കിടയിലും ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കുറച്ച് സമയം മാറ്റിവയ്ക്കുന്നത് മാനസികസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കും. ദൂരയാത്രകൾ ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഇന്ത്യയുടെ കൊവാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം ഭുവനേശ്വറില്‍ ആരംഭിച്ചു...