നമ്മള്‍ ചെറുതെന്നോ ഗൗരവമില്ലാത്തതെന്നോ കരുതുന്ന പ്രശ്നങ്ങള്‍ ഒരുപക്ഷെ മറ്റ് രോഗങ്ങളുടെ ലക്ഷണമോ സൂചനയോ ആയി വരുന്നതാകാം. അതിനാലാണ് നീണ്ടുനില്‍ക്കുന്ന ഒരു പ്രശ്നവും പരിശോധിക്കാതെ വിടരുതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ പലതും എളുപ്പത്തില്‍ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ചില പ്രശ്നങ്ങള്‍ നിസാരമാക്കി തള്ളിക്കളയുന്നത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം.

നമ്മള്‍ ചെറുതെന്നോ ഗൗരവമില്ലാത്തതെന്നോ കരുതുന്ന പ്രശ്നങ്ങള്‍ ഒരുപക്ഷെ മറ്റ് രോഗങ്ങളുടെ ലക്ഷണമോ സൂചനയോ ആയി വരുന്നതാകാം. അതിനാലാണ് നീണ്ടുനില്‍ക്കുന്ന ഒരു പ്രശ്നവും പരിശോധിക്കാതെ വിടരുതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 

ശരീരത്തിലെ ഓരോ മാറ്റത്തിന് പിന്നിലും അതിന്‍റേതായ കാരണങ്ങളുണ്ടായിരിക്കും. ഇത്തരത്തില്‍ കാല്‍പാദങ്ങളില്‍ തരിപ്പോ, തുടിപ്പോ അനുഭവപ്പെടുന്നതിന് പിന്നിലെ ചില കാരണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.

1) വൈറ്റമിൻ ബി12 കുറവ് :- നമ്മുടെ ശരീരത്തില്‍ വൈറ്റമിൻ ബി 12 കുറയുമ്പോള്‍ അത് നാഡികളെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിക്കാം. ഇതുമൂലം പാദങ്ങളിലും തരിപ്പനുഭവപ്പെടാം. 

2) വൈറ്റമിൻ ബി6 കുറവ് :- നാഡീവ്യവസ്ഥ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് വൈറ്റമിൻ ബി 6 ആവശ്യമാണ്. ഇതുകൊണ്ട് തന്നെ വൈറ്റമിൻ ബി 6 കുറയുമ്പോള്‍ നാഡീവ്യവസ്ഥ ബാധിക്കപ്പെടുകയും ഇതിന്‍റെ ഫലമായി പാദങ്ങളില്‍ തരിപ്പ് അനുഭവപ്പെടുകയും ചെയ്യാം. 

3) തൈറോയ്ഡ് :- തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അസാധാരണത്വങ്ങളുടെ ഭാഗമായും പാദങ്ങളില്‍ തരിപ്പ് അനുഭവപ്പെടാം. ഇതിനൊപ്പം മറ്റ് പല ലക്ഷണങ്ങള്‍ കൂടി കാണാം. 

4) ഷുഗര്‍ :- ഷുഗര്‍ നിലയില്‍ വ്യത്യാസം വരുമ്പോള്‍ അതും നാഡീവ്യവസ്ഥയെ ബാധിക്കുന്നു. പ്രധാനമായും ഷുഗര്‍ കൂടുമ്പോള്‍. ഇതിന്‍റെ ഭാഗമായും പാദങ്ങളില്‍ തരിപ്പ് അനുഭവപ്പെടാം. 

5) നിര്‍ജലീകരണം :- ഡീഹൈഡ്രേഷൻ അഥവാ നിര്‍ജലീകരണം (ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാത്ത അവസ്ഥ) എന്ന പ്രശ്നത്തിന്‍റെ ഭാഗമായും പാദങ്ങളില്‍ നിരന്തരം തരിപ്പോ തുടിപ്പോ അനുഭവപ്പെടാം.

Also Read:- ഇടുപ്പ് വേദന നിസാരമാക്കി തള്ളിക്കളയേണ്ട; ഇതൊരു ലക്ഷണം മാത്രമാകാം...