കൊവിഡ് ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്‍റി വൈറൽ ഗുണങ്ങളുള്ള ഉൽപ്പന്നമാണ് കടൽമീൻ ഇമ്യുണോ ആൽഗിൻ

കൊച്ചി: കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് തടയാൻ കടൽപ്പായലും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് കടൽപ്പായലിൽ നിന്നും പ്രതിരോധ ഗുളിക നിർമ്മിക്കുന്നത്. കൊവിഡ് ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്‍റി വൈറൽ ഗുണങ്ങളുള്ള ഉൽപ്പന്നമാണ് കടൽമീൻ ഇമ്യുണോ ആൽഗിൻ. മൂന്ന് വർഷത്തിലേറെ നീണ്ട ഗവേഷണത്തിനൊടുവിലാണ് മറൈൻ ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ കാജൽ ചക്രവർത്തിയുടെ നേതൃത്ത്വത്തിലുള്ള സംഘം ഇത് വികസിപ്പിച്ചത്.

'കേന്ദ്ര മെമ്മോറാണ്ടം പ്രകാരം 14 കാര്യങ്ങൾ ചെയ്യാം', ഭൂമി എറ്റെടുക്കൽ തുടങ്ങിയിട്ടില്ലെന്നും കെ റെയിൽ

കൊവിഡ് ബാധിച്ച കോശങ്ങളിൽ വൈറസ് ബാധയുടെ വ്യാപ്തി കുറയക്കാനും അമിതമായ അളവിലുള്ള സൈറ്റോകൈൻ ഉൽപാദനം നിയന്ത്രിച്ച് പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും കടൽമീൻ ഇമ്യുണോആൽഗിൻ സഹായിക്കുമെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായി. ഇക്കാര്യം സി എം എഫ് ആർ ഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ തന്നെ വ്യക്തമാക്കി. ഗുളികകളുടെ വ്യാവസായിയ നിർമ്മാണത്തിന് സാങ്കേതിക വിദ്യ കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ മേഖലയിൽ വൈദഗ്ധ്യമുള്ള സ്ഥാപനവുമായി ധാരണാപത്രം വൈകാതെ ഒപ്പുവക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രമേഹം, അമിതവണ്ണം, രക്തമസമ്മർദം, തുടങ്ങിയവ ചെറുക്കുന്നതിനും നേരത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കടൽപായലിൽ നിന്നും ഉൽപന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

കൊവിഡ് വാക്സിനെടുത്തതിനെ തുടര്‍ന്ന് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജികളിൽ സുപ്രീം കോടതിയുടെ നോട്ടീസ്

അതേസമയം കൊവിഡ് സംബന്ധിച്ചുള്ള മറ്റൊരു വാർത്ത കൊവിഡ് വാക്‌സിൻ എടുത്തതിനെ തുടര്‍ന്ന് മരണം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു എന്നതാണ്. കേരള ഹൈക്കോടതിയിലടക്കം പതിനൊന്ന് ഹൈക്കോടതികളിലാണ് ഹര്‍ജികള്‍ നിലവിലുള്ളത്. കേസില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് എ എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച്, വിവിധ ഹൈക്കോടതികളിലെ തുടര്‍ നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്.