പ്രകൃതിദത്തമായ ചേരുവകളും സ്കിൻ കെയറിനായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഉപയോഗിക്കാവുന്നൊരു നാച്വറല്‍ ചേരുവയാണ് പപ്പായ. പഴുത്ത പപ്പായ മുഖത്ത് തേക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഇതുകൊണ്ട് മുഖചര്‍മ്മത്തിനുള്ള ഗുണങ്ങളെ പറ്റി പലര്‍ക്കും ശരിയായ അറിവില്ലെന്നതാണ് സത്യം.

സ്കിൻ കെയര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരും പല തരത്തിലുമുള്ള സ്കിൻ കെയര്‍ ഉത്പന്നങ്ങളെ പറ്റിയാണ് ഓര്‍ക്കുക. ഇവയെല്ലാം അവരവരുടെ സ്കിൻ ടൈപ്പിന് അനുസരിച്ച് ഉപയോഗിക്കേണ്ടതുപോലെ ഉപയോഗിക്കുന്നത് നല്ലത് തന്നെ. 

പക്ഷേ പ്രകൃതിദത്തമായ ചേരുവകളും സ്കിൻ കെയറിനായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഉപയോഗിക്കാവുന്നൊരു നാച്വറല്‍ ചേരുവയാണ് പപ്പായ. പഴുത്ത പപ്പായ മുഖത്ത് തേക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഇതുകൊണ്ട് മുഖചര്‍മ്മത്തിനുള്ള ഗുണങ്ങളെ പറ്റി പലര്‍ക്കും ശരിയായ അറിവില്ലെന്നതാണ് സത്യം. പപ്പായ മുഖത്ത് തേക്കുന്നത് ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

തിളക്കം കൂട്ടാൻ...

വൈറ്റമിൻ-സിയുടെ കുറവ് സംഭവിക്കുമ്പോഴാണ് അധികവും മുഖചര്‍മ്മം മങ്ങിക്കാണുന്നത്. പപ്പായയാണെങ്കില്‍ വൈറ്റമിൻ സിയുടെ നല്ലൊരു സ്രോതസാണ്. അതിനാല്‍ തന്നെ പതിവായി മുഖത്ത് പപ്പായ തേക്കുന്നത് തിളക്കം കൂട്ടുന്നു. 

എക്സ്ഫോളിയന്‍റ്...

പപ്പായ നല്ലൊരു എക്സ്ഫോളിയന്‍റുമാണ്. അതായത് മുഖത്ത് നശിച്ചുകിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാൻ പപ്പായ സഹായകമാണെന്ന്. പപ്പായയിലുള്ള പപ്പെയ്ൻ എന്ന എൻസൈമാണ് ഇതിന് സഹായിക്കുന്നത്. എന്നുവച്ചാല്‍ ഒരു നാച്വറല്‍ സ്ക്രബ് ആയി പപ്പായ ഉപയോഗിക്കാം. 

മുഖക്കുരു...

പപ്പായ മുഖത്ത് തേക്കുന്നത് ക്രമേണ മുഖക്കുരു കുറയ്ക്കാനും സഹായകമാണ്. മുഖത്ത് തുറന്നുകിടക്കുന്ന രോമകൂപങ്ങള്‍ അടയാനും, ഇതുവഴി മുഖത്ത് അഴുക്കിലൂടെയുള്ള മുഖക്കുരു ഉണ്ടാകുന്നത് തടയാനുമെല്ലാം പപ്പായ സഹായിക്കുന്നു. 

നനവ്...

ചര്‍മ്മത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ ചര്‍മ്മം വരണ്ടതായും മങ്ങിയതായുമെല്ലാം കാണാം. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പപ്പായ സഹായിക്കുന്നു. 

മാര്‍ദ്ദവം...

ചര്‍മ്മം സോഫ്റ്റ് അഥവാ മൃദുലമായിരിക്കാനും അധികപേരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഇതിനും കൃത്യമായ സ്കിൻ കെയര്‍ ആവശ്യമാണ്. സ്കിൻ സോഫ്റ്റ് ആയി കിട്ടുന്നതിന് ഉപയോഗിക്കാവുന്ന നാച്വറല്‍ ആയ ഒന്നാണ് പപ്പായ. 

Also Read:- എന്തുകൊണ്ട് തക്കാളി വില കൂടി? തക്കാളിയില്ലാതെ കറികള്‍ രുചികരമാക്കാൻ ചില ടിപ്സ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News