ജങ്ക് ഫുഡ് അത്ര നല്ലതല്ലെന്ന് ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ ബോധ്യപ്പെടുത്തുക. അത്തരം ഭക്ഷണങ്ങള്‍ പരമാവധി കഴിച്ച് ശീലിപ്പിക്കാതെയുമിരിക്കുക. കുട്ടികള്‍ കഴിക്കുന്നതില്‍ ധാരാളം ഫൈബര്‍ അടങ്ങിയ തരം ഭക്ഷണം ഉള്‍പ്പെടുത്തുക. നിര്‍ബന്ധമായും കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിന് പുറമെ നാരങ്ങ വെള്ളം, ജ്യൂസുകള്‍, ഇളനീര്‍ - ഇവയെല്ലാം അവര്‍ക്ക് നല്‍കുക.

മുതിര്‍ന്നവരിലേത് പോലെ തന്നെ ഏറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണ് കുട്ടികളിലെ പൊണ്ണത്തടിയും. ചെറുപ്പത്തില്‍ തന്നെ ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പ്രായമേറുംതോറുമുള്ള സങ്കീര്‍ണതകളും കുറയും. കുട്ടികള്‍ ആവശ്യാനുസരണം ഭക്ഷണം കഴിക്കട്ടെയെന്നും അവര്‍ ഇഷ്ടാനുസരണം ജീവിക്കട്ടെയെന്നും കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ ഭാവിയില്‍ അത് അവരുടെ തന്നെ ജീവിതത്തെ ബാധിക്കുകയില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത മാതാപിതാക്കള്‍ക്കുണ്ട്.

ഗോതന്‍ബര്‍ഗ് സര്‍വകലാശാലയിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സംഘം നടത്തിയ പുതിയ പഠനം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇതുതന്നെയാണ്. അതായത് അമിതവണ്ണം അനുഭവപ്പെടുന്ന സമയത്ത് തന്നെ കൃത്യമായി അതിനെ നിയന്ത്രിക്കാനുള്ള ഉപാധികള്‍ തേടേണ്ടതുണ്ടെന്നും വൈകിയാല്‍ ഇതിന് കഴിയാതെ പോകുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

അമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

കുട്ടികളെ കളിക്കാൻ വിടുക. ശരീരം അനങ്ങിക്കൊണ്ടുള്ള കളികളില്‍ കുട്ടികളെ ഏര്‍പ്പെടാന്‍ അനുവദിക്കുക.

രണ്ട്...

ജങ്ക് ഫുഡ് അത്ര നല്ലതല്ലെന്ന് ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ ബോധ്യപ്പെടുത്തുക. അത്തരം ഭക്ഷണങ്ങള്‍ പരമാവധി കഴിച്ച് ശീലിപ്പിക്കാതെയുമിരിക്കുക.

മൂന്ന്...

 കുട്ടികള്‍ കഴിക്കുന്നതില്‍ ധാരാളം ഫൈബര്‍ അടങ്ങിയ തരം ഭക്ഷണം ഉള്‍പ്പെടുത്തുക. നിര്‍ബന്ധമായും കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിന് പുറമെ നാരങ്ങ വെള്ളം, ജ്യൂസുകള്‍, ഇളനീര്‍ - ഇവയെല്ലാം അവര്‍ക്ക് നല്‍കുക.

നാല്...

രണ്ട് നേരത്തെ ഭക്ഷണത്തിനിടയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന സ്‌നാക്‌സിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കരുതുക. മുട്ട, ഓട്‌സ്, യോഗര്‍ട്ട്, നട്ട്‌സ്- തുടങ്ങി പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണസാധനങ്ങള്‍ സ്‌നാക്‌സ് ആയി നല്‍കുക.

അഞ്ച്...

ടിവിക്ക് മുമ്പില്‍ മണിക്കൂറുകളോളം ഇരിക്കാനോ, കംപ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ മണിക്കൂറുകളോളം ഇരുന്ന് വീഡിയോ ഗെയിം കളിക്കാനോ കുട്ടികളെ അനുവദിക്കരുത്.