Asianet News MalayalamAsianet News Malayalam

ഈ പ്രോട്ടീന്‍ ക്യാന്‍സറിന് കാരണമാകുമെന്ന് പഠനം

പ്രോട്ടീന്‍ മൂലം ക്യാന്‍സര്‍ ഉണ്ടാവുമെന്ന് പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്‍.

protein may lead to cancer growth
Author
Thiruvananthapuram, First Published Apr 19, 2019, 1:23 PM IST

ക്യാന്‍സര്‍- അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യത. ക്യാന്‍സറുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടക്കുന്നുണ്ട്. 

പ്രോട്ടീന്‍ മൂലം ക്യാന്‍സര്‍ ഉണ്ടാവുമെന്ന് പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്‍. റാസ് എന്ന പ്രോട്ടീനാണ് ക്യാന്‍സര്‍ പടരാണ് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. അർബുദ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്ക് ഈ പ്രോട്ടീന്‍ കാരണമാകുന്നുണ്ടെന്നാണു കണ്ടെത്തല്‍. ഇല്ലിയനോസ് സര്‍വകലാശായിലെ ഒരു സംഘം ഗവേഷകാരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

protein may lead to cancer growth

കോശപാളികളില്‍  ഇവ വേഗത്തില്‍ പറ്റിചേരുകയാണ് ചെയ്യുന്നത്. ഇത് അർബുദകോശങ്ങളുടെ വളര്‍ച്ചയ്ക്ക് തുടക്കമിടുന്നു. 98 ശതമാനം പാന്‍ക്രിയാസ് ക്യാന്‍സറുകള്‍ക്കും ഈ റാസ് പ്രോട്ടീന്‍റെ പ്രവര്‍ത്തനം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രോട്ടീന്‍  കോശങ്ങള്‍ വിഭജിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ഫലമായി സാധാരണപോലെ കോശങ്ങള്‍ മരിക്കുന്നില്ല. പകരം അവ മ്യൂട്ടേഷന് വിധയമാകുന്നു. ഇതാണ് കാന്‍സറിലേക്ക് വഴിതുറക്കുന്നത്.

protein may lead to cancer growth


 

Follow Us:
Download App:
  • android
  • ios