Asianet News MalayalamAsianet News Malayalam

PTSD Awareness Day 2022 : ഇന്ന് പിടിഎസ്ഡി ബോധവത്കരണദിനം; എന്താണ് പിടിഎസ്ഡി എന്നറിയാമോ?

ട്രോമ എന്നത് ഇന്ന് ഏവര്‍ക്കും സുപരിചിതമായ വാക്കാണ്. ഏതെങ്കിലും തരത്തില്‍ മനസിനേല്‍ക്കുന്ന ക്ഷതത്തെയാണ് ട്രോമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് എങ്ങനെയും ഒരു വ്യക്തിയില്‍ വന്നുചേരാം. മോശമായ അനുഭവങ്ങള്‍, അപകടങ്ങള്‍, അപ്രതീക്ഷിതമായ സംഭവങ്ങള്‍, പരുക്കുകള്‍ എന്നിങ്ങനെ പ്രതികൂലമായ ഏത് സാഹചര്യത്തെയും തുടര്‍ന്ന് മനസ് ബാധിക്കപ്പെടാം. 

ptsd awareness day to create awareness about post traumatic stress disorder
Author
Trivandrum, First Published Jun 27, 2022, 2:30 PM IST

പിടിഎസ്ഡി എന്ന് കേട്ടിട്ടുണ്ടോ? മാനസികാരോഗ്യത്തെ ( Mental Health ) കുറിച്ച് കാര്യമായി വായിക്കുന്നവരും ചിന്തിക്കുന്നവരുമെല്ലാം തീര്‍ച്ചയായും പിടിഎസ്ഡിയെ കുറിച്ച് കേട്ടിരിക്കും. 'പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍' ( Post Traumatic Stress Disorder) എന്നതാണ് പിടിഎസ്ഡിയുടെ പൂര്‍ണരൂപം. അങ്ങനെ പറഞ്ഞാലും ഒരുപക്ഷേ മനസിലാകണമെന്നില്ല. 

ട്രോമ എന്നത് ഇന്ന് ഏവര്‍ക്കും സുപരിചിതമായ വാക്കാണ്. ഏതെങ്കിലും തരത്തില്‍ മനസിനേല്‍ക്കുന്ന ക്ഷതത്തെയാണ് ട്രോമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് എങ്ങനെയും ഒരു വ്യക്തിയില്‍ വന്നുചേരാം. മോശമായ അനുഭവങ്ങള്‍, അപകടങ്ങള്‍, അപ്രതീക്ഷിതമായ സംഭവങ്ങള്‍, പരുക്കുകള്‍ എന്നിങ്ങനെ പ്രതികൂലമായ ഏത് സാഹചര്യത്തെയും തുടര്‍ന്ന് മനസ് ബാധിക്കപ്പെടാം. 

ഇടയ്ക്കിടെ ഈ അനുഭവങ്ങളുടെ ആഘാതത്തിലേക്ക് മടങ്ങിപ്പോവുക, അതില്‍ ഭയപ്പെടുക, അരക്ഷിതരാവുക, വര്‍ത്തമാനകാലത്തെ കൈകാര്യം ചെയ്യാൻ സാധിക്കാതെ വരികയെല്ലാം ട്രോമ നീണ്ടുനില്‍ക്കുന്നതിന്‍റെ ലക്ഷണങ്ങളാണ്. ഇതാണ് ലളിതമായി പറഞ്ഞാല്‍ പിടിഎസ്ഡി ( Post Traumatic Stress Disorder)  അതായത് ഒരു ട്രോമയ്ക്ക് ശേഷം അതിന് അനുബന്ധമായി വീണ്ടും പ്രശ്നങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ. 

ഇന്ന് ജൂണ്‍ 27 പിടിഎസ്ഡി ബോധവത്കരണ ദിനമാണ്. മിക്കവര്‍ക്കും ഇതറിയില്ല എന്നതാണ് സത്യം. എന്നാല്‍ എല്ലാവരുടെ ജീവിതത്തിലും ഈ ദിനത്തിന് പ്രാധാന്യമുണ്ടായിരിക്കും. കാരണം ഒരിക്കലെങ്കിലും ഒരു ട്രോമയിലൂടെ കടന്നുപോകാത്തവരായി ആരും കാണില്ല. മനസില്‍ ഇതിന്‍റെ വേരുകളാഴ്ന്നിറങ്ങി അത് ആരുമായും പങ്കുവയ്ക്കാനും, തുറന്നുപറയാനും സാധിക്കാതെ ജീവിക്കുന്നവരും നിരവധിയായിരിക്കും.

ഒട്ടും നിസാരമായൊരു അവസ്ഥയല്ല പിടിഎസ്ഡി. ലോകത്ത് തന്നെ ഡിപ്രഷൻ അഥവാ വിഷാദരോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മാനസിക പ്രശ്നമാണ് പിടിഎസ്ഡി. 

പിടിഎസ്ഡിക്ക് തീര്‍ച്ചയായും ചികിത്സ ആവശ്യമാണ്. പ്രധാനമായും തെറാപ്പിയാണ് ഇതിന്‍റെ ചികിത്സ. ഒരു വ്യക്തി പിടിഎസ്ഡി അഭിമുഖീകരിക്കുന്നുവെങ്കില്‍ ആ വ്യക്തിയും അയാള്‍ക്ക് ചുറ്റുമുള്ളവരും ഇക്കാര്യത്തെ കുറിച്ച് അവബോധമുള്ളവരായിരിക്കണം. അല്ലാത്തപക്ഷം അവസ്ഥ കുറെക്കൂടി മോശമാകാം. ഇത്തരത്തില്‍ സ്നേഹപൂര്‍ണമായ പെരുമാറ്റങ്ങളും, നല്ല സാമൂഹികജീവിതവും, സജീവമായ ജീവിതരീതികളുമെല്ലാം ട്രോമകളില്‍ നിന്ന് കരകയറാൻ വ്യക്തികളെ സഹായിക്കും. 

അതുപോലെ ജീവിതരീതി മെച്ചപ്പെടുത്തുന്നത്, പ്രത്യേകിച്ച് വ്യായാമം ശീലമാക്കുന്നത് പിടിഎസ്ഡി പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ചികിത്സയുടെ ഫലം വര്‍ധിപ്പിക്കാനും, ആകെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ( Mental Health ), സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടാനും, സ്ട്രെസ്- ഉത്കണ്ഠ എന്നിവ കുറയ്ക്കാനും, വിഷാദം അകറ്റാനുമെല്ലാം വ്യായാമം സഹായകമാണ്. 

Also Read:- പിഎംഡിഡി എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Follow Us:
Download App:
  • android
  • ios