ത്വക്ക് ചികിത്സക്കിടെ ഡോക്ടറിന് ഗുരുതരമായ പിഴവുണ്ടായെന്ന് ആരോപിച്ച് തമിഴ് നടി റെയ്സ വിൽസൺ. ചികിത്സയിലെ പിഴവിനെ തുടർന്ന് നീരുവന്ന മുഖത്തിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഇടത് കണ്ണിന് താഴെ നീലനിറത്തില്‍ തടിച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. ത്വക്ക് ചികിത്സയ്ക്ക് പോയ ക്ലിനിക്കിന്‍റെയും ഡോക്ടറുടെയും പേര് വിവരങ്ങളും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവച്ചു. 

 

'ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനായി പോയതാണ്. എന്നാല്‍ ഡോക്ടര്‍ എന്നെ നിര്‍ബന്ധിച്ച് ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അത് എനിക്ക് ആവശ്യമില്ലാത്തതായിരുന്നു. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്താണ് എന്നാണ് ജോലിക്കാര്‍ പറയുന്നത്'- റെയ്സ കുറിച്ചു. 

മോഡലും തമിഴ് ബിഗ് ബോസ് ആദ്യ സീസൺ മത്സരാർത്ഥിയുമാണ് റെയ്സ. ആലീസ്, കാതലിക്ക യാരുമില്ലൈ, ഹാഷ്ടാഗ് ലവ് തുടങ്ങിയ ചിത്രങ്ങളില്‍ റെയ്സ അഭിനയിച്ചിട്ടുണ്ട്. 

Also Read: എല്ലാം കൊള്ളാം 'സൗണ്ട് എന്താണ് ആണിനെ പോലെ'; കുറിപ്പ് വായിക്കാം...