ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാ താരങ്ങള്‍. ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. എന്നാല്‍ ഈ ട്രെന്‍ഡില്‍ നിന്ന് അല്‍പം വ്യത്യസ്തനായിരുന്നു രാജ്കുമാര്‍ റാവു. 

ക്യാരക്ടര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ രാജ്കുമാര്‍ റാവുവിന്റെ 'മസില്‍' ചിത്രങ്ങള്‍ പ്രേക്ഷകര്‍ അത്രമാത്രം കണ്ടുകാണില്ല. ക്യാരക്ടര്‍ റോളുകള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നത് കൊണ്ടാകാം ഒരുപക്ഷേ മറ്റ് താരങ്ങളെപ്പോലെ കടുത്ത വര്‍ക്കൗട്ടുകള്‍ക്ക് രാജ്കുമാര്‍ റാവു മുതിരാതിരുന്നത്. 

ഏതായാലും ഇപ്പോള്‍ മാറ്റത്തിന്റെ വഴിയേ ആണ് താരം. പുതിയ ചിത്രമായ 'ബദായ് ദോ'യ്ക്ക് വേണ്ടി 'കംപ്ലീറ്റ് മേക്കോവര്‍' നടത്തുകയാണ് രാജ്കുമാര്‍. ഇതിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. 

 

 

കഠിനമായ വര്‍ക്കൗട്ടുകളാണ് താരം പരിശീലിക്കുന്നത് എന്നത് ചിത്രങ്ങൡ നിന്ന് തന്നെ വ്യക്തമാണ്. ഫിറ്റ്‌നസില്‍ നിന്ന് മാറി- ബോഡി ബില്‍ഡ് ചെയ്‌തെടുക്കുന്ന തരത്തിലാണ് രാജ്കുമാറിന്റെ പരിശീലനം. തീര്‍ച്ചയായും ഇതിന് ഏറെ പരിശ്രമം ആവശ്യമാണ്. 

വര്‍ക്കൗട്ടിനൊപ്പം തന്നെ സൂക്ഷ്മമായ ഡയറ്റും പാലിക്കേണ്ടതായി വരാം. എന്തായാലും പുതിയ ലുക്കില്‍ 'കിടിലന്‍' ആയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഒപ്പം സഹപ്രവര്‍ത്തകരും താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

Also Read:- വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; പ്രതികരണവുമായി ആരാധകര്‍....