Asianet News MalayalamAsianet News Malayalam

Doctor Sued : ദുരിതജീവിതം ; അമ്മയുടെ ഡോക്ടർക്കെതിരെ കേസുകൊടുത്ത് യുവതി

ഡോക്ടർ മിച്ചൽ അമ്മയോട് നേരത്തെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു എങ്കിൽ ഒരു പക്ഷെ ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ താൻ ഈ ലോകത്തേക്ക് പിറന്നു വീഴുകയേ ഇല്ലായിരുന്നു എന്നും അവർ പറഞ്ഞു

rare disease daughter sues mothers doctor for wrongful conception
Author
UK, First Published Nov 26, 2021, 3:31 PM IST

യുകെയിലെ ലിങ്കൺഷെയർ സ്വദേശിയായ ഈവി ടൂംബ്സ് (Evie Toombes) എന്ന ഇരുപതുകാരി ജന്മനാ സ്‌പൈന ബിഫിഡ (Spina Bifida) എന്ന അത്യപൂർവ രോഗത്താൽ പീഡിതയാണ്. നേരം വണ്ണം എഴുന്നേറ്റു നടക്കാൻ പോലും രോഗം മൂർഛിക്കുന്ന അവസരത്തിൽ അവൾക്ക് സാധിക്കാറില്ല. കൃത്യമായി സപ്ലിമെന്റുകൾ എടുത്തില്ലെങ്കിൽ, ജനിക്കുന്ന കുഞ്ഞിന്റെ ജീവിതം ദുരിതപൂർണമാക്കുന്ന ഇത്തരം ഒരു രോഗത്തിന് സാധ്യതയുണ്ട് എന്ന് അറിവുണ്ടായിരുന്നിട്ടും തന്റെ അമ്മയെ അതേപ്പറ്റി പറഞ്ഞ് ബോധ്യപ്പെടുത്താതെ, തനിക്കു ജന്മം നൽകാൻ അനുവദിച്ചു എന്ന് കാട്ടി, അമ്മയുടെ ഗൈനക്കോളജി ഡോക്ടർ ഫിലിപ്പ് മൈക്കലിനുമേൽ Wrongful Conception എന്ന കുറ്റം ആരോപിച്ചുകൊണ്ട് കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഈവി. 

2001 -ൽ ജനിച്ച് അധികം വെക്കാതെ തന്നെ  Lipomyelomeningocele എന്നറിയപ്പെടുന്ന അപൂർവരോഗം സ്ഥിരീകരിക്കുകയുണ്ടായി. paraalimpiksilo നട്ടെല്ലിലെ ന്യൂറൽ ട്യൂബുകൾ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. സുഷുമ്നയ്ക്ക് ചുറ്റുമുള്ള അസ്ഥികൾ വേണ്ടവിധത്തിൽ വളർച്ച പ്രാപിക്കാതെ സ്ഥിരമായ അംഗവൈകല്യം ഉണ്ടാക്കുന്ന ഒരു രോഗമാണിത്. നിലവിൽ ദിവസേന പത്തിരുപതു തവണയാണ്  ഈവയ്ക്ക് ഈ രോഗത്തിന്റെ പേരിൽ ഡ്രിപ്പും മറ്റും എടുക്കേണ്ടി വരുന്നത്.

ഗർഭം ധരിക്കുന്നതിനു മുമ്പും, ശേഷവുമുള്ള ആഴ്ചകളിൽ ഇങ്ങനെ ഒരു രോഗത്തിനുള്ള സാധ്യതയെപ്പറ്റി ഡോക്ടർ മിച്ചൽ അമ്മയോട് നേരത്തെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു എങ്കിൽ ഒരു പക്ഷെ ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ താൻ ഈ ലോകത്തേക്ക് പിറന്നു വീഴുകയേ ഇല്ലായിരുന്നു എന്നും അവർ പറഞ്ഞു. മില്യൺ കണക്കിന് ഡോളർ ആണ്  നഷ്ടരിഹാരമാണ് ഇക്കാര്യത്തിൽ ഈവ ഡോക്ടറിൽ നിന്ന് ഈടാക്കാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

എന്നാൽ, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു  വേണ്ട നല്ല ഭക്ഷണം കഴിക്കാൻ നിര്ദേശിച്ചിരുന്ന താൻ പറഞ്ഞത്, കൃത്യമായ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ സപ്ലിമെന്റുകൾ കുറയ്ക്കാം എന്ന് മാത്രമാണ് എന്നും , സപ്ലിമെന്റുകൾ കഴിക്കേണ്ടതില്ലെന്ന് താൻ പറഞ്ഞിട്ടേ ഇല്ലെന്നുമാണ് കുറ്റാരോപിതനായ ഡോക്ടർ പറയുന്നത്. കേസ് ഇപ്പോഴും  കോടതിയുടെ പരിഗണനയിലാണ്. 

രോഗം മൂർഛിക്കുന്ന അവസരത്തിൽ നേരം വണ്ണം എഴുന്നേറ്റു നടക്കാൻ പോലും ഈവിക്കു സാധിക്കാറില്ല. ഇങ്ങനെ ഒരു ഗുരുതരമായ രോഗാവസ്ഥ ഉണ്ടായിരുന്നിട്ടും, ഒരു കുതിരസവാരിക്കാരി ആവുക എന്ന തന്റെ മോഹം സാധിക്കുന്നതിൽ നിന്ന് അത് അവളെ തടഞ്ഞിട്ടില്ല. ആരോഗ്യം അനുവദിക്കുകയാണെങ്കിൽ അധികം വൈകാതെ തന്നെ പാരാലിമ്പിക്‌സിൽ പണങ്കെടുക്കണം എന്നും അവൾക്കുണ്ട്. 

Follow Us:
Download App:
  • android
  • ios