വിഷാദരോ​ഗം ഒരു പരിധി വരെ കുറയ്ക്കാന്‍ രാവിലെയുള്ള 'സെക്‌സ്' ഉപകാരപ്രദമാണെന്നാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.  

രാവിലെയുള്ള സെക്സ് ആരോ​ഗ്യത്തിന് വളരെ മികച്ചതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്രമാത്രം ഗുണകരമാണത്രേ, രാവിലെയുള്ള ലൈംഗിക ബന്ധം. രാവിലെ നമ്മുടെ ഹോര്‍മോണുകള്‍ വളരെയധികം ആക്ടീവ് ആയിരിക്കും.അതിനാല്‍ തന്നെ സെക്‌സും അതിന് അനുസരിച്ച് ഭംഗിയായിരിക്കും. 

ഇത് ശരീരത്തിന് നല്ലതാണെന്ന് മാത്രമല്ല, പങ്കാളിയുമായുള്ള വൈകാരിക ബന്ധം ഉറപ്പിക്കാനും അതുപോലെ തന്നെ ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള വിഷമതകള്‍ കുറയ്ക്കാനുമെല്ലാം സഹായിക്കുന്നുണ്ടെന്നാണ് മസാച്ചുസെറ്റ്സിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.

വിഷാദരോ​ഗം ഒരു പരിധി വരെ കുറയ്ക്കാന്‍ രാവിലെയുള്ള 'സെക്‌സ്' ഉപകാരപ്രദമാണെന്നാണ് പഠനങ്ങൾ പറയുന്നത്. പങ്കാളിയുമായുള്ള ആത്മബന്ധം വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്, അതിരാവിലെയുള്ള സെക്‌സ്. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നേരത്തേ നടന്നിട്ടുണ്ട്. രാവിലെ സെക്സ് ചെയ്താലുള്ള ​ഗുണങ്ങൾ...

ഒന്ന്...

പ്രഭാതത്തിലെ സെക്സ് ദിവസം മുഴുവന്‍ ആക്ടീവാക്കി നിലനിര്‍ത്തും. രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നതിനേക്കാള്‍ ഉന്മേഷം പുലര്‍ച്ചെയുള്ള സെക്‌സിലൂടെ ലഭിക്കുമെന്നാണ് 2015ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്. ഊര്‍ജനില ഏറ്റവും കൂടുതലുള്ള സമയമാണ് പുലര്‍കാലം. ലൈംഗികോത്തേജനം നല്‍കുന്ന ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഈ നേരം കൂടുതലായിരിക്കും. ഇത് കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നതും ഊര്‍ജസ്വലവുമായ സെക്‌സിന് സഹായിക്കും. 

രണ്ട്...

രാവിലെ ചെയ്യാവുന്ന ഏറ്റവും മികച്ച കാര്‍ഡിയോ വര്‍ക്ക്ഔട്ടുകളിലൊന്നാണ് സെക്‌സ്. ജിമ്മിലെ വര്‍ക്ക്ഔട്ടിന് തുല്യമാണ് രാവിലെയുള്ള സെക്‌സ്. രാവിലെ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പങ്കാളികള്‍ക്കിടയിലെ അടുപ്പം തീവ്രമാക്കാന്‍ സഹായിക്കും. ഹൃദയധമനികളിലൂടെ രക്തചംക്രമണം ശരിയായി നടക്കാന്‍ പ്രഭാത സെക്‌സ് സഹായിക്കും. 

മൂന്ന്...

രാവിലെയുള്ള സെക്‌സ് രോഗപ്രതിരോധശേഷി കൂട്ടും. ഇമ്യൂണോഗ്ലോബുലിന്‍ എ അഥവാ ഐ.ജി.എ. എന്ന ആന്റിബോഡി സാംക്രമികരോഗങ്ങളെയും അണുബാധയെയും തടയും. രാവിലെയുള്ള സെക്‌സ് ഇതിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നുണ്ട്. 

നാല്...

 ഓക്‌സിടോസിന്‍ ശരീരത്തിലെ സ്വാഭാവിക വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കും. അതുവഴി തലവേദന, ആര്‍ത്തവ അസ്വസ്ഥതകള്‍, സന്ധിവേദന എന്നിവ കുറയും. സംതൃപ്തി പകരുന്നതില്‍ ഡോപ്പമിന്‍ എന്ന നൈസര്‍ഗിക രാസവസ്തുവിന് വലിയപങ്കുണ്ട്. പ്രഭാതത്തില്‍ ഡോപ്പമിന്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.