കാലുകള്‍ 'ക്രോസ്' ആയി വച്ച് ഇരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ അനുഭപ്പെടുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ശരീരത്തെ കുറിച്ച് ചില സൂചനകളാണ് നല്‍കുന്നത്. അത്തരത്തിലുള്ള നാല് പ്രധാന പ്രശ്‌നങ്ങളെയാണ് നിങ്ങളുടെ അറിവിലേക്കായി പങ്കുവയ്ക്കുന്നത്

കാലുകള്‍ 'ക്രോസ്' ആയി വച്ച് ഇരിക്കാന്‍ വളരെ എളുപ്പമാണെന്നാണ് മിക്കവരും ധരിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് ഇത് പെട്ടെന്നങ്ങനെ ചെയ്യാന്‍ കഴിയില്ല. അസഹനീയമായ വേദന, തരിപ്പ്, വലിവ് എന്നിങ്ങനെയെല്ലാം അനുഭവപ്പെട്ടേക്കാം. 

കാലുകള്‍ 'ക്രോസ്' ആയി വച്ച് ഇരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അനുഭപ്പെടുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ശരീരത്തെ കുറിച്ച് ചില സൂചനകളാണ് നല്‍കുന്നത്. അത്തരത്തിലുള്ള നാല് പ്രധാന പ്രശ്‌നങ്ങളെയാണ് നിങ്ങളുടെ അറിവിലേക്കായി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഇങ്ങനെ ഇരിക്കുമ്പോള്‍ ശരീരത്തിന്റെ ഭാരം മുഴുവന്‍ പോകുന്നത് പൃഷ്ഠഭാഗത്തെ ഗ്ലൂട്ടസിലേക്കാണ്. അതിന് ശക്തി പോരെങ്കില്‍ പെട്ടെന്ന് തന്നെ അവിടെ തരിപ്പനുഭവപ്പെട്ടേക്കാം. ഇതില്‍ നിന്ന് നമ്മുടെ ബലമില്ലായ്മയാണ് മനസിലാക്കേണ്ടത്. ഗ്ലൂട്ടസ് ശക്തിപ്പെടുത്താന്‍ പ്രത്യേകം തന്നെ വ്യായാമമുറകളുണ്ട്. 

അതുപോലെ തന്നെ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്കിടെ എഴുന്നേറ്റ് രക്തയോട്ടം ഉറപ്പുവരുത്തുന്നതും ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കും. 

രണ്ട്...

തുടകള്‍ അത്ര ശക്തമല്ലെങ്കിലും കാലുകള്‍ 'ക്രോസ്' ആയി വച്ച് ഇരിക്കാന്‍ സാധിക്കില്ല. ഇങ്ങനെ ഇരിക്കുമ്പോള്‍ തുടകള്‍ നന്നായി വലിയും. ബലമില്ലെങ്കില്‍ ഈ സ്‌ട്രെച്ചിംഗ് എടുക്കാന്‍ തുടകള്‍ക്കാവില്ല. ആഴ്ചയിലൊരിക്കലെങ്കിലും കാലുകള്‍ക്ക് വേണ്ടി മാത്രം വ്യായാമം ചെയ്യുന്നത് തുടകളേയും ശക്തിപ്പെടുത്തും. 

മൂന്ന്...

പെല്‍വിക് മസിലുകള്‍ (വസ്തപ്രദേശത്തെ മസിലുകള്‍) ദുര്‍ബലമാണെങ്കിലും ഈ പോസില്‍ ഇരിക്കാന്‍ സാധിക്കില്ല. ഇതിനും പ്രത്യേകമായി വ്യായാമമുറകളുണ്ട്. 

നാല്...

ശരീരത്തില്‍ കൃത്യമായി രക്തയോട്ടം നടക്കുന്നില്ല എന്നതിന്റെ സൂചനയാണ് പേശികള്‍ 'സ്റ്റിഫ്' ആകുന്നത്. അങ്ങനെ വരുമ്പോള്‍ ശരീരത്തിന്റെ താഴത്തെ ഭാഗം പെട്ടെന്ന് തരിക്കാന്‍ കാരണമാകും. പ്രായം കൂടുന്നതിന് അനുസരിച്ച് ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി വരാം. മുട്ടുകള്‍ അതുപോലെ സന്ധികള്‍ എന്നിവയെല്ലാം കൂടുതല്‍ 'സ്റ്റിഫ്' ആകാന്‍ ഈ അവസ്ഥ കാരണമാകും. 

ഈ പ്രശ്‌നങ്ങളുള്ളവര്‍ക്കും കാലുകള്‍ 'ക്രോസ്' ആയി വച്ച് അധികനേരം ഇരിക്കാന്‍ സാധിക്കുകയില്ല. 

പല യോഗ പോസുകളിലും ഈ ഇരുത്തം പ്രധാനമാണ്. ചൈല്‍ഡ് പോസ്, പീജിയന്‍ പോസ്, ടോ ടച്ച്, വജ്രാസന, ലംഗ് പോസ്, ബ്രിഡ്ജ് പോസ് എന്നിങ്ങനെയുള്ള പോസുകളിലെല്ലാം കാലുകള്‍ 'ക്രോസ്' ആയി വച്ച് ദീര്‍ഘനേരം ഇരിക്കണം. 

മലബന്ധം അകറ്റാനും, രക്തയോട്ടം വര്‍ധിപ്പിക്കാനും മുട്ടുകളും സന്ധികളും ബലപ്പെടുത്താനും, ശരീരത്തിന്റെ ആകെ ഘടന (Posture) മെച്ചപ്പെടുത്താനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗതയിലാകാനുമെല്ലാം ഇങ്ങനെ ഇരിക്കുന്നത് ഏറെ സഹായകമാണ്.

Also Read:- വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ആറ് തെറ്റുകള്‍ ഒഴിവാക്കുക...