ഒരു ദിവസം ഏകദേശം 50-100 മുടി കൊഴിയുന്നത് തികച്ചും സാധാരണമാണ്. എന്നാൽ അതിന് കൂടുതൽ മുടികൊഴിയുന്നത് നിസാരമായി കാണരുത്. മുടികൊഴിച്ചിലിന് പിന്നിലെ പൊതുവായ കാരണങ്ങളെ കുറിച്ചാണ് പോഷകാഹാര വിദഗ്ധ ലോവ്നീത് പറയുന്നത്.

അമിതമായ മുടികൊഴിച്ചിൽ ഇന്ന് നിരവധി പേരെ ബാധിക്കുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഒരു ദിവസം ഏകദേശം 50-100 മുടി കൊഴിയുന്നത് തികച്ചും സാധാരണമാണ്. എന്നാൽ അതിന് കൂടുതൽ മുടികൊഴിയുന്നത് നിസാരമായി കാണരുത്. മുടികൊഴിച്ചിലിന് പിന്നിലെ പൊതുവായ കാരണങ്ങളെ കുറിച്ചാണ് പോഷകാഹാര വിദഗ്ധ ലോവ്നീത് പറയുന്നത്.

അമിതമായ മുടികൊഴിച്ചിൽ ഉള്ളപ്പോൾ ബയോട്ടിൻ സപ്ലിമെന്റുകൾ, സവാള എന്നിവ ഉപയോ​ഗിക്കുന്നത് ഫലപ്രദമല്ലെന്നാണ് ലോവ്നീത് പറയുന്നത്. പ്രധാനമായി നാല് കാരണങ്ങൾ കൊണ്ടാണ് അമിത മുടികൊഴിച്ചിലുണ്ടാകുന്നത്.

ഒന്ന്

ശരീരത്തിൽ പ്രോട്ടീന്റ അളവ് കുറയുന്നത് മുടികൊഴിച്ചിലുണ്ടാകാം. പ്രതിദിനം കുറഞ്ഞത് 80-100 ഗ്രാം പ്രോട്ടീൻ ശരീരത്തിൽ എത്തേണ്ടതുണ്ടെന്ന് അവർ പറയുന്നു. മുടി പ്രോട്ടീൻ (കെരാറ്റിൻ) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നും ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കിൽ മുടി വളർച്ച കുറയ്ക്കുക മാത്രമല്ല മറ്റ് വിവിധ രോ​ഗങ്ങൾക്കും ഇടയാക്കും.

രണ്ട്

തൈറോയ്ഡ് ഹോർമോണുകൾ, കോർട്ടിസോൾ അളവ്, ഈസ്ട്രജൻ അളവ്, ആൻഡ്രോജൻ തുടങ്ങിയ ചില ഹോർമോണുകൾ പരിശോധിക്കാൻ പോഷകാഹാര വിദഗ്ധൻ നിർദ്ദേശിക്കുന്നു. കാരണം ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഗർഭധാരണത്തിനു ശേഷമോ തൈറോയ്ഡ് പ്രശ്നങ്ങളിലോ DHT പോലുള്ള ഹോർമോണുകളിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകും.

മൂന്ന്

കുടലിന്റെ ആരോ​ഗ്യം അവതാളത്തിലാകുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാം. പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യം പ്രധാനമാണ്.

നാല്

ഉയർന്ന സമ്മർദ്ദം മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുകയും മുടി വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിൽ എപ്പോഴും നിങ്ങൾ എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ചല്ല. നിങ്ങളുടെ ശരീരത്തിന് എന്ത് ആഗിരണം ചെയ്യാനും സന്തുലിതമാക്കാനും ഫലപ്രദമായി ഉപയോഗിക്കാനും കഴിയും എന്നതിനെക്കുറിച്ചാണെന്നും അവർ പറയുന്നു.