Asianet News MalayalamAsianet News Malayalam

മുടി നന്നായി കൊഴിയുന്നുണ്ടോ; എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാന കാരണം ഉറക്കക്കുറവാണെന്ന് പറയാം. നിരവധി പേരിൽ ഉറക്കക്കുറവ്  മുടി കൊഴിച്ചിലിനു കാരണമാകുന്നതായി ഈ മേഖലയിലെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉറങ്ങുന്ന സമയത്ത് പോഷകങ്ങളുടെ ആഗിരണവും ഊർജ സംഭരണവും കോശങ്ങളുടെ വളര്‍ച്ചയും നടക്കുന്നുണ്ട്. 

Reasons You're Losing Your Hair
Author
Trivandrum, First Published Aug 23, 2019, 9:23 AM IST

മുടികൊഴിച്ചിൽ ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ സോഷ്യൽ മീഡിയ ഉപയോഗവും ടിവി കാണലും കഴിഞ്ഞു കിടക്കുമ്പോൾ വളരെ വെെകാറുണ്ട്. രാവിലെ ജോലിക്ക് പോകാന്‍ നേരത്തെ ഉണരുകയും വേണം. എങ്ങനെയെങ്കിലും സമയത്തിന് എഴുന്നേറ്റ് ജോലിക്കെത്തും. വീണ്ടും ഇതുപോലെ തന്നെ കാര്യങ്ങൾ. തിരക്കു പിടിച്ച ജീവിതം. ശരിയായ ഉറക്കമില്ല. 

തുടക്കത്തിൽ മുടികൊഴിച്ചിൽ അത്ര കാര്യമാക്കാറില്ല. കുളിച്ച് തലതോർത്തുമ്പോൾ ടൗവലിൽ മുടി ഒട്ടിപിടിച്ചിരിക്കുന്നത് ശ്രദ്ധിക്കും,ഓഫീസിലെ ജോലി ചെയ്യുന്ന മേശയിലും മുടി കാണാം. അവസാനം തലയോട്ടി വരെ കാണാൻ തുടങ്ങുമ്പോഴാകും മുടി ഇങ്ങനെ കൊഴിയുന്നതിന് പിന്നിലെ കാരണമെന്താണെന്ന് അന്വേഷിക്കുന്നത്.

മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാന കാരണം ഉറക്കക്കുറവാണെന്ന് പറയാം. നിരവധി പേരിൽ ഉറക്കക്കുറവ്  മുടി കൊഴിച്ചിലിനു കാരണമാകുന്നതായി ഈ മേഖലയിലെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉറങ്ങുന്ന സമയത്ത് പോഷകങ്ങളുടെ ആഗിരണവും ഊർജ സംഭരണവും കോശങ്ങളുടെ വളര്‍ച്ചയും നടക്കുന്നുണ്ട്. പണിയെടുത്ത് തളർന്ന ശരീരം വിശ്രമിക്കുന്ന വേള. ഇതിനു സാധിക്കാതെ വരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. 

കൂട്ടത്തിലൊന്നു മാത്രമാണ് മുടിക്കൊഴിച്ചിൽ.മുടി കൊഴിയുക, തിളക്കം നഷ്ടപ്പെടുക, വളർച്ച കുറയുക, കരുത്ത് നഷ്ടപ്പെടുക എന്നിവയാണ് ഉറക്കക്കുറവിലൂടെ സംഭവിക്കുന്നത്. ദിവസവും 8 മണിക്കൂര്‍ ഉറക്കമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കുകയും നല്ല പോലെ ഉറങ്ങുകയും ചെയ്താൽ തന്നെ മുടികൊഴിച്ചിൽ ഒരു പരിധി വരെ തടയാനാകും.

Follow Us:
Download App:
  • android
  • ios