Asianet News MalayalamAsianet News Malayalam

ദിവസവും വാൾനട്ട് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്...

മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും ഓർമ്മശക്തി കൂട്ടാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് അടുത്തിടെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ​​ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ഒരു ​സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. 

Reduce high blood pressure with walnuts
Author
Trivandrum, First Published May 3, 2019, 10:26 AM IST

അണ്ടിപരിപ്പ്, പിസ്ത, ബദാം പോലെ ഏറെ പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ളത് ഒന്നാണ് വാൾനട്ടും. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ​രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. സാച്ച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണത്തിന്റെ കൂടെ വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും വാൾനട്ട് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ​ഗവേഷകനായ പെനീ ക്രീസ് എദർട്ടൻ പറയുന്നു. ആൽഫാ ലിനോ ലെനിക്ക് ആസിഡ് വാൾനട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.

ദ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഏറ്റവും നല്ലതാണ് വാൾനട്ട്.  മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും ഓർമ്മശക്തി കൂട്ടാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് അടുത്തിടെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

Reduce high blood pressure with walnuts

പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ​​ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ഒരു ​സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. വാൾനട്ട് സ്ഥിരമായി കഴിക്കുന്നവരിൽ ഡിപ്രഷൻ വരാനുള്ള സാധ്യത കുറവാണ്. മറ്റ് നടസുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.

വിഷാദരോ​ഗം അകറ്റാൻ നല്ലൊരു മരുന്നാണ് വാൾനട്ട്. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുകയും ക്യത്യമായി രീതിയിൽ വ്യായാമവും ചെയ്താൽ വിഷാദരോ​ഗം ഒരു പരിധി വരെ തടയാനാകുമെന്ന് സെന്റ്ർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷനിലെ ​ഗവേഷകനായ ലിനോറെ അറബ് പറയുന്നു. 
 

Follow Us:
Download App:
  • android
  • ios