Asianet News MalayalamAsianet News Malayalam

വ്യായാമം ചെയ്യുമ്പോൾ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ...

വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്പോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വേണം വ്യായാമം ചെയ്യാൻ. 

Regular exercise can help us maintain a healthy weight
Author
Trivandrum, First Published Aug 13, 2019, 1:02 PM IST

നിങ്ങൾ വ്യായാമം ചെയ്യുന്ന വ്യക്തിയാണോ. എങ്കിൽ എത്ര മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്. ആരോ​ഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട കാര്യങ്ങളിലൊന്നാണ് വ്യായാമം. യോ​ഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെ ഏത് തരം വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോ​ഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. 
 
സ്ഥിരമായി വ്യായാമം ചെയ്താൽ മറവിരോ​ഗം തടയാനാകുമെന്ന് യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിനിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. വ്യായാമം ചെയ്യുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

ഒന്ന്...

പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ആഹ്ലാദം പകരുന്നതാവണം. ഇല്ലെങ്കില്‍ മടുപ്പ്, വ്യായാമത്തോടുള്ള വിരക്തി എന്നിവ ഉണ്ടാകാം.

രണ്ട്...

വ്യായാമം ശരീരത്തെ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുമ്പോള്‍ അമിതമായ വ്യായാമം മാനസിക സമ്മര്‍ദ്ദവും നിരാശയും സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തുറസ്സായതും വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വേണം വ്യായാമം ചെയ്യാൻ. ടെറസ്, ഗാര്‍ഡന്‍ എന്നിവിടങ്ങളിൽ വ്യായാമം ചെയ്യുന്നത് കൂടുതൽ ഉന്മേഷം കിട്ടാൻ സഹായിക്കും.

മൂന്ന്...

വീട്ടിനുള്ളിലാണ് വര്‍ക്കൗട്ട് ചെയ്യുന്നതെങ്കില്‍ ജനലുകള്‍ തുറന്നിടുക. ഭക്ഷണമൊന്നും കഴിക്കാതെ വര്‍ക്കൗട്ട് ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന ധാരണ തെറ്റാണ്. ലഘുവായ ഭക്ഷണം കഴിച്ച് അല്‍പസമയം വിശ്രമിച്ച ശേഷം വര്‍ക്കൗട്ട് തുടങ്ങുക. വര്‍ക്കൗട്ടിനിടയില്‍ നിന്നായി ശ്വാസമെടുക്കുക. 

നാല്...

ഇടവേളകളില്‍ ശ്വാസം ഉള്ളിലേക്കെടുത്ത് അല്‍പസമയം കഴിഞ്ഞ ശേഷം പതുക്കെ റിലീസ് ചെയ്യുക.  വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ജലാംശം ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ട് ശരീരത്തിന് തിരികെ നല്‍കുക. വര്‍ക്കൗട്ട് തുടങ്ങുമ്പോള്‍ വെള്ളം കൂടെ കരുതുക.
 

Follow Us:
Download App:
  • android
  • ios