Asianet News MalayalamAsianet News Malayalam

സന്ധിവാതത്തെ തിരിച്ചറിയാം; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന മുതലായവയാണ് സന്ധിവാതത്തിന്‍റെ സാധാരണ ലക്ഷണങ്ങള്‍. 
 

Remedial Strategies to help Manage Arthritis
Author
First Published Dec 5, 2023, 6:56 PM IST

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നു പറയുന്നത്.  ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം.  പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. പല തരം സന്ധിവാതവും ഉണ്ട്. സ്ഥിരമായി സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന മുതലായവയാണ് സന്ധിവാതത്തിന്‍റെ സാധാരണ ലക്ഷണങ്ങള്‍. 

തണുപ്പുകാലത്ത് ന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകള്‍ കൂടാനുള്ള സാധ്യതയുണ്ട്. സന്ധിവാതമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്... 

പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ സന്ധികളും പേശികളും അയവുള്ളതാക്കാന്‍ സഹായിക്കും. ഇതിനായി നീന്തൽ, നടത്തം, സൈക്ലിംഗ് എന്നിവ പോലുള്ള  പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുക.

രണ്ട്... 

രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ടു തന്നെ കൈകളിലേയും കാലിലേയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രെച്ചിങ് വ്യായാമം ചെയ്യാം.

മൂന്ന്... 

കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കുന്നതാണ് നല്ലത്. ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നും ഒഴിവാക്കണം. തണുപ്പ് അധികം ബാധിക്കാതിരിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കിടക്കാനും ശ്രമിക്കുക. 

നാല്... 

എഴുന്നേൽക്കുമ്പോഴേ ചെറുചൂടൂള്ള സോപ്പുവെള്ളത്തിൽ കൈ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും.

അഞ്ച്... 

ശരീരഭാരം നിയന്ത്രണത്തില്‍ നിര്‍ത്തുന്നത് കാല്‍മുട്ടിലെ ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

ആറ്... 

ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാം. ബീഫ് പോലുള്ള റെഡ് മീറ്റ്, മദ്യപാനം എന്നിവ കുറയ്ക്കുക. യൂറിക് ആസിഡ് തോത് കൂടാതിരിക്കാന്‍ ഇത് സഹായിക്കും.

ഏഴ്...

മുട്ടിന് വേദനയും പ്രശ്നമുള്ളവർ പടികൾ കയറുന്നത് കാലിലെ സന്ധികൾക്ക് അമിത ആയാസം നൽകും. 

എട്ട്... 

സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. യോഗ, വ്യായാമം എന്നിവ ജീവിതരീതിയുടെ ഭാഗമാക്കുക. 

Also read: ഈ സൂചനകളെ അവഗണിക്കരുതേ, വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങളാകാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios