Asianet News MalayalamAsianet News Malayalam

പല്ല് വേദന മാറ്റാന്‍ അടുക്കളയിലുണ്ട് ചില വഴികള്‍...

 പല്ല് വേദന വന്നാല്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് വേദനസംഹാരികള്‍ എടുത്തുകഴിക്കുകയാണ്. അതുമൂലം പല പാര്‍ശ്വഫലങ്ങളും ഉണ്ടാകാം. 

remedies to reduce tooth pain
Author
Thiruvananthapuram, First Published May 18, 2019, 10:29 PM IST

പല്ല് വേദന വരുന്നതിന് പല കാരണങ്ങളുണ്ട്. കാരണം എന്തുതന്നെ ആയാലും പല്ല് വേദന വന്നാല്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് വേദനസംഹാരികള്‍ എടുത്തുകഴിക്കുകയാണ്. അതുമൂലം പല പാര്‍ശ്വഫലങ്ങളും ഉണ്ടാകാം. പല്ല് വേദന മാറ്റാന്‍ വീട്ടില്‍ തന്നെ ഉണ്ട് പരിഹാരങ്ങള്‍‌. 

1. ദന്തസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഉള്ളി.  ഉള്ളി ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം ഇങ്ങനെ ചെയ്യുന്നത് പല്ല് വേദന അകറ്റും. 

2. പല്ല് വേദന മാറാൻ ഏറ്റവും ഉത്തമമാണ് ​ഗ്രാമ്പ്. മിക്ക വീടുകളിലും ​ഗ്രാമ്പ് ഉണ്ടാകുമല്ലോ. ഒന്നെങ്കിൽ ​ഗ്രാമ്പ് ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയിൽ വയ്ക്കുക. അല്ലെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണയും ​ഗ്രാമ്പ് പൊടിച്ചതും ചേർത്ത് വേദനയുള്ള പല്ലിൽ പുരട്ടുന്നതും നല്ലതാണ്.

3. ടീ ബാഗ് പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദന മാറും. പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യു. 

4. വെള്ളരിയ്ക്ക നീര് കുറച്ച് പഞ്ഞിയില്‍ മുക്കി അതില്‍ അല്‍പം ആല്‍ക്കഹോള്‍ കൂടി ചേര്‍ത്ത് പല്ലിനടിയില്‍ വെക്കുന്നത്  വേദനയെ ഇല്ലാതാക്കുന്നു.  പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഇത് സഹായിക്കുന്നു. 

5. കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.

6. പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.

7. വിക്സ് സാധാരണ ജലദോഷത്തിനാണ് ഉപയോഗിക്കുന്നത് എന്നാല്‍ ഇവ പല്ല് വേദനയ്ക്കും മികച്ചതാണ്. വിക്‌സ് കുറച്ചെടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച് കിടക്കുക. പെട്ടെന്ന് തന്നെ പല്ല് വേദന പോകും. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 


 

Follow Us:
Download App:
  • android
  • ios