Asianet News MalayalamAsianet News Malayalam

മുടിയുടെ ആരോ​ഗ്യത്തിന് കഞ്ഞിവെള്ളം; ഈ രീതിയിൽ ഉപയോ​ഗിക്കൂ

ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെയും ചർമ്മകോശത്തിന്റെയും കേടുപാടുകളെ പ്രതിരോധിക്കാൻ കഞ്ഞി വെള്ളത്തിന് സാധിക്കും. 

rice water in your hair care routine
Author
Trivandrum, First Published May 6, 2021, 11:40 AM IST

ദാഹമകറ്റാൻ നമ്മൾ കഞ്ഞിവെള്ളം കുടിക്കാറുണ്ട്. തലമുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാമെന്ന് എത്ര പേർക്ക് അറിയാം. മുടി ആരോ​ഗ്യമുള്ളതാക്കാൻ കഞ്ഞിവെള്ളം ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. അരിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. 

ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ എന്നിവയും ധാരാളമായി അരിയിൽ അടങ്ങിയിട്ടുണ്ട്.‌ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെയും ചർമ്മകോശത്തിന്റെയും കേടുപാടുകളെ പ്രതിരോധിക്കാൻ കഞ്ഞി വെള്ളത്തിന് സാധിക്കും. 

കഞ്ഞി വെള്ളം മികച്ചൊരു കണ്ടീഷണർ കൂടിയാണ്. ഇത് മുടിയെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കുന്നു. മുടിയുടെ ആരോ​ഗ്യത്തിനായി കഞ്ഞി വെള്ളം ഏതെല്ലാം രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം...

ഒന്ന്...

കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചുവയ്ക്കുക. പിറ്റേന്ന് ഇതിലേക്ക് വെള്ളം ചേർക്കണം. ശേഷം ഇതിൽ നാല് തുള്ളി ലാവെൻഡർ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. താരൻ, ഫംഗസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.

രണ്ട്...

ആദ്യം കറിവേപ്പിലയും തുളസിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മൂന്ന് ​ഗ്ലാസ് കഞ്ഞി വെള്ളം ചേർത്ത് മുടി കഴുകുക. മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ് ഇത്.

മൂന്ന്...

കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ചേർത്ത് മുടി കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ ഹെയർ പാക്ക് ഇടാവുന്നതാണ്. മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും ഇത് സഹായിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

കൊവിഡ് മൂന്നാം തരംഗം; കേന്ദ്രം നല്‍കിയ അറിയിപ്പുകളും ഓര്‍ക്കേണ്ട ചിലതും...

Follow Us:
Download App:
  • android
  • ios