Asianet News MalayalamAsianet News Malayalam

മുഖകാന്തി വര്‍ദ്ധിപ്പിക്കാൻ റോസ് വാട്ടർ ഈ രീതിയിൽ പുരട്ടി നോക്കൂ

സ്‌കിന്‍ ടോണറായാണ് റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച് ലെവല്‍ നിയന്ത്രിച്ച് നിര്‍ത്താനും ഇത് ഏറെ സഹായകമാകും. 

rose water good for healthy and glow skin
Author
Trivandrum, First Published Nov 30, 2020, 11:01 PM IST

മുഖകാന്തി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടി പാര്‍ലറുകളെയും മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്ന പലരും നമുക്കിടയിലുണ്ട്. ഇനി മുതൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ അൽപം റോസ് വാട്ടർ മാത്രം മതിയാകും. ഏത് തരം ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് റോസ് വാട്ടര്‍. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 

സ്‌കിന്‍ ടോണറായാണ് റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച് ലെവല്‍ നിയന്ത്രിച്ച് നിര്‍ത്താനും ഇത് ഏറെ സഹായകമാകും. റോസ് വാട്ടർ ഉപയോ​ഗിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്..

മുഖക്കുരു ഇല്ലാതാക്കാന്‍ ഏറ്റവും നല്ലൊരു പരിഹാര മാര്‍ഗമാണ് റോസ് വാട്ടര്‍. റോസ് വാട്ടറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് മുഖക്കുരുവിനെ ഇല്ലാതാക്കുന്നത്. അല്‍പം നാരങ്ങനീരില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് മുഖക്കുരുവുള്ള ഭാ​ഗത്ത് പുരട്ടുക. ഇരുപത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയുക.

രണ്ട്...

 ഇത് ചർമ്മകോശങ്ങളെ സംരക്ഷിച്ചുകൊണ്ട് ചർമ്മത്തിന്റെ കേടുപാടുകളെ പ്രതിരോധിച്ച നിർത്താനും ഏറെ നല്ലതാണ് റോസ് വാട്ടർ. അൽപം വെള്ളരിക്ക നീരിൽ റോസ് വാട്ടറും ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കറുത്ത പാട് മാറാൻ സഹായിക്കും.

മൂന്ന്...

ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അണുബാധകൾക്കെതിരേ പോരാടാൻ ശേഷിയുള്ളതാണ്. ഇത് കണ്ണുകൾക്ക് സമീപമുള്ള ചർമ്മത്തിന്റെ ടോൺ മെച്ചപ്പെടുത്തി കറുത്ത വൃത്തങ്ങൾ കുറയ്ക്കുന്നു. റോസ് വാട്ടർ മുഖത്ത് പുരട്ടിയ ശേഷം ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് ചർമ്മം സുന്ദരമാകാൻ​ ​ഗുണം ചെയ്യും.

മുഖക്കുരു മാറാൻ ഈ മൂന്ന് ചേരുവകൾ ഉപയോ​ഗിച്ചാൽ മതി

Follow Us:
Download App:
  • android
  • ios