Asianet News MalayalamAsianet News Malayalam

മുഖകാന്തി കൂട്ടാൻ റോസ് വാട്ടർ ; ഉപയോ​ഗിക്കേണ്ട വിധം

റോസ് വാട്ടറിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. 
മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി ഉപയോ​ഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും.

rose water health benefits and how to use it
Author
First Published Sep 5, 2022, 8:52 PM IST

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങങ്ങൾ ചർമ്മത്തിലെ കരുവാളിപ്പ് കുറയ്ക്കാനും മുഖക്കുരു,എക്സിമ എന്നിവയിൽ നിന്ന് മുക്തി നേടാനും സഹായിക്കും. ഇത് ഒരു മികച്ച ക്ലെൻസറായി ഉപയോ​ഗിച്ച് വരുന്നു. അടഞ്ഞുപോയ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാൻ റോസ് വാട്ടർ സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. 

ത്വക്കിൻറെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നതിനോടൊപ്പം മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും റോസ് വാട്ടർ സഹായിക്കും. ചൂടുകാലത്ത് തൊലികളിൽ കാണപ്പെടുന്ന ചുവപ്പ് നിറമകറ്റാനും റോസ് വാട്ടർ ഉപയോഗിക്കാം. റോസ് വാട്ടറിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. 
മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകൾ അകറ്റാനും റോസ് വാട്ടറിൽ മുക്കിയ പഞ്ഞി ഉപയോ​ഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കും.

ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിയർപ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടർ ഉപയോഗിക്കാം. രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടർ പുരട്ടുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചർമ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.

ആന്റിഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും ചുളിവുകൾ തടയാനും മുഖത്തെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും റോസ് വാട്ടർ സഹായിക്കും. റോസ് വാട്ടറിന്റെ പതിവ് ഉപയോഗം ചുളിവുകൾ വൈകിപ്പിക്കുകയും സുഷിരങ്ങൾ ശക്തമാക്കുകയും ചെയ്യും. എല്ലാ ദിവസവും രാവിലെ കുളിച്ചതിന് ശേഷം ചർമ്മത്തിന് നിറം നൽകാൻ ഇത് ഉപയോഗിക്കാം.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടർ സഹായകമാണ്. ഇതിനായി, റോസ് വാട്ടർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടർന്ന് ഈ പഞ്ഞി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറാൻ ഫലപ്രദമാണ്.

കരുത്തുറ്റ തലമുടിക്കായി അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം...

 

Follow Us:
Download App:
  • android
  • ios