മലപ്പുറം നിലമ്പൂര്‍ സ്വദേശികളായ ഭവ്യയും സച്ചിനും ക്യാൻസറിനെ തോൽപ്പിക്കാനിറങ്ങിയവരാണ്. ഒന്നിച്ച് പഠിച്ചിരുന്ന ഇവർ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. പ്രണയത്തിന്‍റെ രണ്ടാം മാസമാണ്, ഭവ്യക്ക് ക്യാന്‍സറാണെന്ന കാര്യം സ്ഥിരീകരിച്ചത്. പക്ഷേ സച്ചിനൊന്നുറപ്പിച്ചിരുന്നു. 

ജീവിതം കാലം മുഴുവൻ അവളോടൊപ്പം ഉണ്ടാകുമെന്ന് സച്ചിൻ തീരുമാനിച്ചു. ആദ്യത്തെ കീമോ കഴിഞ്ഞപ്പോൾ തന്നെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. എട്ടാമത്തെ കീമോയ്ക്കായി പോകുമ്പോൾ ഭവ്യ സച്ചിന്റെ പ്രണയിനി അല്ല, ഭാര്യയാണ്. 

അസുഖം നോർമലായി വന്നിട്ടുണ്ട്. കീമോ നിർത്തിയിരിക്കുന്നുവെന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സച്ചിൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. 54 യൂണിറ്റ് റേഡിയേഷൻ 30 ദിവസങ്ങളായി ചെയ്യേണ്ടിവരുമെന്നും ഈ മാസം 22 ന് എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങുമെന്നും പോസ്റ്റിൽ പറയുന്നു.

ഇപ്പോൾ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .ഇനി 30 റേഡിയേഷനും കൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും പ്രാർത്ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും സച്ചിൻ പറയുന്നു. 

സച്ചിന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...