ഫിറ്റ്‌നസിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ഇക്കാര്യത്തില്‍ സ്ത്രീകളെന്നോ പുരുഷന്മാരെന്നോ ഉള്ള വേര്‍തിരിവും ഇപ്പോഴില്ല. 

ജിമ്മിലെ വര്‍ക്കൗട്ടോ, വീട്ടില്‍ തന്നെയുള്ള പരിശീലമോ യോഗയോ എന്തുമാകട്ടെ, ഇതിന്റെയെല്ലാം വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനും അധികം താരങ്ങള്‍ കരുതാറുണ്ട്. 

സൗത്തിന്ത്യന്‍ താരമായ സാമന്തയും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ലോക്ഡൗണ്‍ കാലത്ത് യോഗാ പരിശീലനത്തിന്റെ ചിത്രങ്ങളാണ് അധികവും താരം പങ്കുവച്ചിരുന്നത്. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യക്കൊപ്പമാണ് അധികവും യോഗാ പരിശീലനമെന്നും താരം കുറിച്ചിരുന്നു. 

 

 

ഇന്നിതാ അല്‍പം 'ഹെവി'യായൊരു വര്‍ക്കൗട്ട് ചിത്രമാണ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. അല്‍പം കട്ടിയുള്ള വെയിറ്റ് ലിഫ്റ്റിലാണ് ചിത്രത്തില്‍ സാമന്ത. 

ഇത്തരം കഠിനമായ വര്‍ക്കൗട്ടുകള്‍ സ്ത്രീകള്‍ക്കും അനായാസമായി വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ സാമന്ത. 

 


സിനിമയില്‍ അത്രമാത്രം സജീവമായി തുടരുന്നില്ലെങ്കിലും സാമന്തയുടെ ആരാധകവൃന്ദത്തില്‍ ഇതുവരെ അത്ര കുറവ് സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ വര്‍ക്കൗട്ട് ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Also Read:- ചിരിപ്പടമെന്ന് ജോണിന്റെ അടിക്കുറിപ്പ്; ചിരിയൊന്നും കാണുന്നില്ലല്ലോ എന്നാരാധകര്‍....