Asianet News MalayalamAsianet News Malayalam

26 ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ, രോ​ഗങ്ങൾ നേരത്തെ കണ്ടെത്താൻ 'സമർപ്പണം’ ആപ്പ്

ഇന്ന് നമ്മുടെ സമൂഹത്തിൽ ജീവിതശെെലി രോ​ഗങ്ങൾ വർദ്ധിച്ച് വരുന്നു. 30- 40 വയസിനിടയിലുള്ളവരിൽ പക്ഷാഘാതം, അൽഷിമേഴ്​സ്​, പാർക്കിൻസൺ, വൃക്കരോഗം, ഫാറ്റിലിവർ, ഹൃദയാഘാതം എന്നിവ കൂടിവരികയാണ്. തുടക്കത്തിലെ രോ​ഗം കണ്ടെത്തി ചികിത്സിക്കുന്നത് രോ​ഗസാധ്യത കുറയ്ക്കാം. കൂടാതെ, അവരുടെ ജീവിതശെെലി മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ഡോ. കെ ഉമ്മർ പറയുന്നു.

samarppanam app for early detection of diseases
Author
First Published Aug 21, 2024, 7:25 PM IST | Last Updated Aug 21, 2024, 8:09 PM IST

കൊളസ്ട്രോളോ പ്രമേഹമോ ഫാറ്റി ലിവറോ അങ്ങനെ ഏതുമാകട്ടെ ഈ രോ​​ഗങ്ങൾ പിടിപ്പെട്ടിട്ടുണ്ടോ എന്നറിയണോ?. എങ്കിൽ അതിനൊരു വഴിയുണ്ട്. വെറും 26 ചോദ്യങ്ങൾ കൊണ്ട് രോ​ഗങ്ങൾ ബാധിച്ചോ അല്ലെങ്കിൽ ബാധിക്കാനുള്ള സാധ്യതയുണ്ടോ എന്ന് എളുപ്പം അറിയാം. അതിന് സഹായിക്കുന്ന ഒരു ആപ്പാണ് 'സമർപ്പണം'. ചോദ്യങ്ങൾക്ക് ക്യത്യമായി നിങ്ങൾ ഉത്തരം നൽകിയാൽ മാത്രം മതി. രോ​ഗ സാധ്യത കുറയ്ക്കാനുള്ള മാർ​ഗ നിർദേശങ്ങൾ ഈ ആപ്പിലൂടെ നിങ്ങളുടെ വാട്സാപ്പിൽ എളുപ്പം ലഭിക്കും. 

എന്താണ് 'സമർപ്പണം' ആപ്പ്?

കോഴിക്കോട്​ ബേബി മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ ന്യൂറോളജിസ്റ്റായ ഡോ. കെ. ഉമ്മർ വികസിപ്പിച്ച ‘സമർപ്പണം’ എന്ന ആപ്പ്​ രോ​​ഗങ്ങളെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്നു. Samarpanam.survey എന്ന് കൊടുത്താൽ സമർപ്പണം സെെറ്റിൽ കയറാം. 26 ചോദ്യങ്ങളാകും അതിൽ ഉണ്ടാവുക. ചോ​ദ്യങ്ങൾക്ക് ക്യത്യമായ ഉത്തരം നൽകി സർവേ സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ നമ്മുടെ വാട്സാപ്പിലാകും മാർ​ഗ നിർദേശങ്ങൾ വരിക. തികച്ചും സൗജന്യമാണ് ഈ സേവനം. 

മറ്റൊരു കാര്യം, ‘ക്യു.ആർ കോഡ്​’ സ്കാൻ ചെയ്തും ചോദ്യവലിയ്ക്ക് ഉത്തരം നൽകാം. ചോദ്യങ്ങൾക്ക് നേരെ ‘ഉണ്ട്​ (യെസ്)’ അല്ലെങ്കിൽ ‘ഇല്ല (നോ)’ എന്ന് ഉണ്ടാകും. അതിന് ക്യത്യമായ മറുപടി നി​ങ്ങൾ രേഖപ്പെടുത്തുക. എല്ലാവർക്കും മനസിലാകുന്ന വളരെ ലളിതമായ രീതിയിൽ​ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 

പേര്, വയസ്, ഭാരം, ഉയരം, നിങ്ങളടെ ഭക്ഷണ രീതി, വ്യായാമം, ലഹരിയുടെ ഉപയോഗം, പാരമ്പര്യരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വിവിധ ജീവിതശെെലി രോ​ഗങ്ങൾ തുടങ്ങിയ വിവരങ്ങളാണ്​ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഇന്ന് നമ്മുടെ സമൂഹത്തിൽ ജീവിതശെെലി രോ​ഗങ്ങൾ വർദ്ധിച്ച് വരുന്നു. 30- 40 വയസിനിടയിലുള്ളവരിൽ പക്ഷാഘാതം, അൽഷിമേഴ്​സ്​, പാർക്കിൻസൺ, വൃക്കരോഗം, ഫാറ്റിലിവർ, ഹൃദയാഘാതം എന്നിവ കൂടിവരികയാണ്. തുടക്കത്തിലെ രോ​ഗം കണ്ടെത്തി ചികിത്സിക്കുന്നത് രോ​ഗസാധ്യത കുറയ്ക്കാം. കൂടാതെ, അവരുടെ ജീവിതശെെലി മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ഡോ. കെ ഉമ്മർ പറയുന്നു.

അഞ്ച് വർഷത്തെ ​ഗവേഷണത്തിന് ശേഷമാണ് സമർപ്പണം എന്ന ഈ ആപ്പ് വികസിപ്പിച്ചത്. വെറും രണ്ട് മിനുട്ട് കൊണ്ട് തന്നെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാം. കൂടാതെ ഇതിന്റെ വിവരങ്ങൾ ശേഖരിച്ച് സർക്കാരിനും നൽകാനാകും. വിവിധ രോ​ഗങ്ങൾ പിടിപെടാതെ ശരീരത്തെ സംരക്ഷിക്കുക എന്നതാണ് ഈ ആപ്പ് കൊണ്ട് പ്രധാനമായി ലക്ഷ്യമിടുന്നതെന്ന് ഡോ. കെ ഉമ്മർ പറഞ്ഞു.

2016 ലാണ് ഡോ. ഉമ്മറും മറ്റ് വിദ​ഗ്ധ ഡോക്ടർമാരും കോഴിക്കോട് കേന്ദ്രീകരിച്ച്​ ‘സമർപ്പണം ചാരിറ്റബ്ൾ ട്രസ്റ്റ്’ എന്ന സന്നദ്ധ സംഘടനക്ക്​ രൂപം നൽകുന്നത്​. ട്രസ്റ്റിന്​ കീഴിലാണ് മറ്റ്​ സേവനങ്ങളോടൊപ്പം​ രോഗങ്ങളെക്കുറിച്ചുള്ള ഓൺലൈൻ ബോധവത്​കണം നടത്തിവരുന്നത്. ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഭാ​ഗമായി സൗജന്യ ക്യാമ്പുകളും നടത്തി വരുന്നതായി ഡോ. കെ ഉമ്മ‌ർ പറഞ്ഞു.

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios