Asianet News MalayalamAsianet News Malayalam

ഈ 4 ഭക്ഷണങ്ങളോട് 'നോ' പറയൂ ; ബിപി ഉയരുന്നതിന് കാരണമാകും

അച്ചാറിന്റെ പ്രധാന ചേരുവയിലൊന്നാണ് ഉപ്പ്. വളരെ കൂടിയ അളവിലാണ് അച്ചാറിൽ ഉപ്പ് ഉപയോ​ഗിക്കാറുള്ളത്. ഉപ്പിൻ്റെ അളവ് കൂടുതലായതിനാൽ തന്നെ അച്ചാർ കഴിക്കുമ്പോൾ ചിലരിൽ രക്തസമ്മർദ്ദം താൽക്കാലികമായി ഉയരും. 

say no to these foods can cause rise in blood pressure
Author
First Published Dec 13, 2023, 10:17 AM IST

രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ വേഗത്തിലാകുന്ന അവസ്ഥയെ ഹൈപ്പർടെൻഷനെന്ന് സൂചിപ്പിക്കുന്നു. ജീവിതശെെലിയിലെ ചില മാറ്റങ്ങൾ ചെയ്ത് കൊണ്ട് തന്നെ ഉയർന്ന ബിപി നിയന്ത്രിക്കാനാകും. അമിതഭാരം, ഉപ്പ് അമിതമായ ഉപയോഗം, വ്യായാമമില്ലായ്മ, അമിത സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ചില സാധാരണ കാരണങ്ങളാണ്. രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ ഭക്ഷണങ്ങൾക്ക് വലിയ പങ്കുണ്ട്. ആരോഗ്യത്തിന് ഹാനികരവും രക്തസമ്മർദ്ദത്തിന് കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

മലയാളികൾക്ക് ഏറെ പ്രിയമേറിയൊരു വിഭവമാണ് അച്ചാറുകൾ. എന്നാൽ സ്വദിഷ്ടമായ ഈ വിഭവം ആരോ​ഗ്യത്തിന് അത്ര ​നല്ലതല്ലെന്നാണ് വിദ​ഗ്ദർ പറയുന്നത്. അച്ചാറിന്റെ പ്രധാന ചേരുവയിലൊന്നാണ് ഉപ്പ്. വളരെ കൂടിയ അളവിലാണ് അച്ചാറിൽ ഉപ്പ് ഉപയോ​ഗിക്കാറുള്ളത്. ഉപ്പിൻ്റെ അളവ് കൂടുതലായതിനാൽ തന്നെ അച്ചാർ കഴിക്കുമ്പോൾ ചിലരിൽ രക്തസമ്മർദ്ദം താൽക്കാലികമായി ഉയരും. ഉയർന്ന രക്തസമ്മർദ്ദമുള്ളവരാണെങ്കിൽ ഇത് അപകടകരമായ അളവിലേക്ക് നയിക്കും. ഇവർ അച്ചാർ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. 

രണ്ട്...

മദ്യം ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്. ഹൃദയാരോഗ്യം, കരൾ, വൃക്കകൾ എന്നിവയുൾപ്പെടെ ശരീരത്തിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ഇത് നേരിട്ട് സ്വാധീനം ചെലുത്തും. 

മൂന്ന്...

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് സംസ്കരിച്ച മാംസം. അവയിൽ ഏകദേശം 750 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് ഒരാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഹോട്ട് ഡോഗ്, സോസേജ്, ബേക്കൺ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം.

നാല്...

ചീസ് പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ ഇടയാക്കും. ചീസിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളിലെ ജലത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ വളരെയധികം സോഡിയം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. 

രാത്രിയിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്, ഹൃദ്രോഗത്തിന്റെതാകാം
 

Latest Videos
Follow Us:
Download App:
  • android
  • ios