Asianet News MalayalamAsianet News Malayalam

കൊവിഡ് 19: അരമണിക്കൂറിനുള്ളിൽ രോഗനിർണയം നടത്താം; പുതിയ പരിശോധനയുമായി ഗവേഷകർ

നാടിനെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന കൊവിഡ് 19 എന്ന വൈറസ് രോഗം  പടർന്നു കൊണ്ടിരിക്കുന്നു. അതിനിടെ കൊവിഡ് 19ന് കാരണമാകുന്ന നോവൽ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പെട്ടെന്ന് തിരിച്ചറിയാനാകുന്ന ഒരു ടെസ്റ്റ് ഓക്സ്ഫഡ് ഗവേഷകര്‍ വികസിപ്പിച്ചു. 

scientists develop new coronavirus test that provides results in just 30 mnts
Author
Thiruvananthapuram, First Published Mar 20, 2020, 3:37 PM IST

നാടിനെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന കൊവിഡ് 19 എന്ന വൈറസ് രോഗം  പടർന്നു കൊണ്ടിരിക്കുന്നു. അതിനിടെ കൊവിഡ് 19ന് കാരണമാകുന്ന നോവൽ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പെട്ടെന്ന് തിരിച്ചറിയാനാകുന്ന ഒരു ടെസ്റ്റ് ഓക്സ്ഫഡ് ഗവേഷകര്‍ വികസിപ്പിച്ചു. അരമണിക്കൂർ കൊണ്ട് ഫലം അറിയാം എന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് നിലവിലുള്ള മാർഗത്തിന്റെ മൂന്നിരട്ടി വേഗത്തിലാണിത്.

ഓക്സ്ഫഡ് എൻജിനീയറിങ് സയൻസ് ഡിപ്പാർട്ട്മെന്‍റും ഓക്സ്ഫഡ് സുഷൗ സെന്‍റര്‍ ഫോർ അഡ്വാൻസ്ഡ് റിസർച്ചും (OSCAR) ചേര്‍ന്നാണ് രോഗനിർണയത്തിനുള്ള പരിശോധനകൾ നടത്തിയത്. SARS-CoV-2 (COVID- 19), RNA, RNA ഫ്രാഗ്മെന്റുകളെ പ്രത്യേകം തിരിച്ചറിയാന്‍ പുതിയ പരിശോധനയ്ക്ക് കഴിയും എന്നാണ് ഗവേഷകര്‍ പറയുന്നത്. കൃത്യതയാർന്ന ഫലം ലഭിക്കാൻ ഈ ടെസ്റ്റിലൂടെ കഴിയുമെന്ന് ഗവേഷകനായ പ്രഫ. വെയ് ഹുവാങ് പറയുന്നു. ആദ്യ ഘട്ടത്തിൽതന്നെ രോഗനിർണയം നടത്താനാകും എന്നതിനാൽ രോഗവ്യാപനം തടയാനും ഇത് സഹായിക്കും.

പഠനത്തിനായി ചൈനയിലെ ഷെൻഷെൻ ലുവോ ഹൗ പീപ്പിൾസ് ഹോസ്പിറ്റലിലെ 16 സാമ്പിളുകൾ പരിശോധിച്ചു . ഇതിൽ എട്ട് നെഗറ്റീവ് ഫലങ്ങള്‍ ലഭിച്ചു. ഇവ സാധാരണ RT-PCR മാർഗം ഉപയോഗിച്ചും പരിശോധിച്ചു. ഫലം ശരിയെന്ന് കണ്ടെത്തുകയും ചെയ്തു എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios