വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും വണ്ണം കുറയ്ക്കാൻ സാധിക്കാതെ വരുന്നവരുണ്ട്. എന്തായിരിക്കും ഇതിന് പിന്നിലെ കാരണം? ചില കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.

വണ്ണം കുറയ്ക്കുകയെന്നത് ഒരിക്കലും നിസാരമായ കാര്യമല്ല. അതിന് കൃത്യമായ ഡയറ്റോ വര്‍ക്കൗട്ടോ എല്ലാം പിന്തുടരേണ്ടതുണ്ട്. ഓരോരുത്തരുടെയും ശരീരഭാരത്തിനും, ശരീരപ്രകൃതത്തിനും, പ്രായത്തിനുമെല്ലാം അനുസരിച്ചാണ് വണ്ണം കുറയ്ക്കുന്നതിനുള്ള ഡയറ്റും വര്‍ക്കൗട്ടുമെല്ലാം നിശ്ചയിക്കേണ്ടത്. 

എന്നാല്‍ വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും വണ്ണം കുറയ്ക്കാൻ സാധിക്കാതെ വരുന്നവരുണ്ട്. എന്തായിരിക്കും ഇതിന് പിന്നിലെ കാരണം? ചില കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.

ഒന്ന്...

വണ്ണം കുറയ്ക്കാൻ ഡയറ്റ് പാലിക്കുന്നുണ്ടാകാം.എന്നാല്‍ ഈ സമയത്തും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കൂടുന്നുവെങ്കില്‍ അത് എത്ര നല്ല ഭക്ഷണമാണങ്കിലും തെരഞ്ഞെടുത്ത ഭക്ഷണമാണെങ്കിലും വണ്ണം കുറയാതിരിക്കാം. അതിനാല്‍ ഭക്ഷണത്തിന്‍റെ അളവ് എപ്പോഴും ശ്രദ്ധിക്കുക. പട്ടിണി കിടക്കുക എന്നതല്ല ഡയറ്റിന്‍റെ അര്‍ത്ഥമെന്ന് മനസിലാക്കുക. മിതമായ അളവില്‍ കഴിക്കുക. അതും തെരഞ്ഞെടുത്ത ഭക്ഷണം. ഇടയ്ക്കെല്ലാം ഇഷ്ടപ്പെട്ട ഭക്ഷണം കുറഞ്ഞ അളവില്‍ കഴിക്കുന്നത് ഡയറ്റിനെ കാര്യമായി ബാധിക്കാനും പോകുന്നില്ലെന്ന് മനസിലാക്കണം.

രണ്ട്...

കാര്‍ഡിയോ വ്യായാമം അമിതമായി ചെയ്താലും അത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ബാധിക്കാം. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക.

മൂന്ന്...

ഭക്ഷണത്തിന്‍റെ അളവ് പോലെ തന്നെ പ്രധാനമാണ് അതിന്‍റെ ഗുണമേന്മയും. ഗുണമുള്ള ഭക്ഷണം കഴിക്കാതെ മറ്റെന്തെങ്കിലും കഴിക്കുന്നതും വണ്ണം കുറയാൻ സഹായിച്ചേക്കില്ല. എല്ലാ പോഷകങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്താൻ ശ്രമിക്കുക. എന്നാല്‍ കാര്‍ബ് പരമാവധി കുറയ്ക്കാനും സര്മിക്കുക. 

നാല്...

കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്‍റെ അളവ് കുറഞ്ഞാലും അത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഫലമില്ലാതാക്കാം. അതിനാല്‍ ഡയറ്റ് പിന്തുടരുമ്പോഴും പ്രോട്ടീനിനാല്‍ സമ്പന്നമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. 

അഞ്ച്...

വണ്ണം കുറയ്ക്കുന്നതിന് വ്യായാമത്തില്‍ വെയിറ്റ് ട്രെയിനിംഗ് ഒരു അവിഭാജ്യ ഘടകമാണ്. വെയിറ്റ് ട്രെയിനിംഗ് ചെയ്യാതിരിക്കുന്നതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ വിഫലമാക്കാം.

ആറ്...

ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ ഇത് ധാരാളമായി കഴിക്കാം. ഇങ്ങനെ 'ഹെല്‍ത്തി' ആണെന്നുള്ള എല്ലാ ഭക്ഷണവും കൂടി കഴിക്കരുത്. ഇത് പിന്നെയും വണ്ണം കൂട്ടാനേ ഉപകരിക്കൂ.

ഏഴ്...

വണ്ണം കുറയ്ക്കാനായി ഡയറ്റും വര്‍ക്കൗട്ടുമെല്ലാം പാലിച്ച ശേഷവും വണ്ണം കുറയുന്നില്ലെങ്കില്‍ അതൊരുപക്ഷെ ഉറക്കത്തിന്‍റെ പ്രശ്നവുമാകാം. രാത്രിയില്‍ തുടര്‍ച്ചയായി ഉറക്കം ലഭിക്കാതിരിക്കുക, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക എന്നിവയെല്ലാം വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ വിഫലമാക്കാം.

Also Read:- പനീര്‍ വണ്ണം കൂട്ടുമോ? അതോ കുറയ്ക്കുമോ? അറിയാം വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍...