'ഇക്‌ത്യോസിസ്' എന്ന അപൂര്‍വ ത്വക്ക് രോഗം ബാധിച്ച് ഏഴു വയസുകാരി. രാജേശ്വരി എന്ന പെണ്‍കുട്ടിയുടെ ശരീരമാണ് മീന്‍ ചെതുമ്പലിന് സമാനമായി കറുത്ത് തടിച്ച കല്ല് പോലെ മാറുന്നത്. ഇരു കാലുകളും കൈകളും ശരീരവും മുഴുവന്‍ രോഗബാധ ബാധിച്ചു കഴിഞ്ഞു.

രാജേശ്വരിയ്ക്ക് ഏഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത പറ്റാത്ത അവസ്ഥയാണ്. ചത്തീസ്​ഗഡിലെ ഗോത്രവര്‍ഗ്ഗ ജില്ലയായ ദ്വന്ദ്‌വാഡ എന്ന പ്രദേശത്താണ് ഈ പെൺകുട്ടി താമസിക്കുന്നത്. ഈ രോ​ഗം ചികിത്സിക്കാൻ കെെയ്യിൽ പണമില്ലെന്ന് രാജേശ്വരി ബന്ധുക്കൾ പറയുന്നു.

 ഒരു വയസ് മുതലാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍  ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. 'ഇക്‌ത്യോസിസ്' എന്ന ത്വക്ക് രോഗത്തില്‍ ശരീരം കല്ലു പോലെ മാറും. ഈ ത്വക്ക് രോഗം ജീവനെ ബാധിക്കില്ലെങ്കിലും പ്രത്യേക ചികിത്സയൊന്നും ഇല്ലെന്നും പെണ്‍കുട്ടി പ്രാഥമിക ചികിത്സ തേടിയ ദ്വന്ദ്‌വാഡ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ. യാഷ് ഉപേന്ദ്ര പറയുന്നു. 

ജീവിത കാലം മുഴുവന്‍ ഈ രോഗലക്ഷണങ്ങള്‍ ശരീരത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.  ഇത്തരത്തിലുള്ള ചർമ്മത്തെ പരിപാലിക്കാൻ ദിവസത്തിൽ മണിക്കൂറുകളോളം ചിലവഴിക്കേണ്ടിവരുമെന്ന് ഡോ. യാഷ് പറഞ്ഞു. ഇത് വളരെ അപൂർവ കേസാണെന്നും അദ്ദേഹം പറയുന്നു.