രോഗവിവരം പങ്കുവച്ച് നടി ഷമിത ഷെട്ടി; എൻഡോമെട്രിയോസിസിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?

നിലവിൽ സർജറി കഴിഞ്ഞുവെന്നും ഇനി വേദനാരഹിതമായ ദിനങ്ങളായിരിക്കുമെന്നും ഷമിത പറയുന്നു. 
 

Shamita Shetty Undergoes Surgery For Endometriosis

എൻഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ് താരവും ശിൽപ ഷെട്ടിയുടെ സഹോദരിയുമായ ഷമിത ഷെട്ടി. ഗർഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എൻഡോമെട്രിയം. ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് ഉണ്ടാകുന്നത്. രാജ്യത്ത് 43 ദശലക്ഷം സ്ത്രീകൾ എൻഡോമെട്രിയോസിസ് മൂലമുള്ള ദുരിതം അനുഭവിക്കുകയാണെന്ന് അടുത്തിടെ ഒരു പഠനത്തിൽ പറയുന്നത്. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്. 

എൻഡോമെട്രിയോസിസ് സ്ഥിരീകരിച്ചതിനെക്കുറിച്ചും അതിനുള്ള സർജറി ചെയ്തതിനേത്തുറിച്ചുമൊക്കെ തുറന്നുപറയുകയാണ് ഷമിത. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷമിത ഇക്കാര്യങ്ങള്‍ പറയുന്നത്. മിക്ക സ്ത്രീകൾക്കും എൻഡോമെട്രിയോസിസിനെക്കുറിച്ച് അറിയില്ലെന്നും തുടക്കത്തിലെ കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമെന്നും ഷമിത പറയുന്നു. നിലവിൽ സർജറി കഴിഞ്ഞുവെന്നും താരം പറയുന്നു. 

 

എൻഡോമെട്രിയോസിസിന്‍റെ ലക്ഷണങ്ങള്‍: 

ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിലും ആർത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് എൻഡോമെട്രിയോസിസിന്‍റെ പ്രധാനപ്പെട്ട ഒരു ലക്ഷണം. ആർത്തവത്തിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ ഈ വേദന തുടങ്ങുകയും ഓരോ ദിവസവും വേദനയുടെ കാഠിന്യം കൂടുകയും ചെയ്യും. അതുപോലെ ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, പെൽവിക് വേദന, സ്ഥിരമായുള്ള അടിവയർ വേദന, ആർത്തവസമയത്തെ മലബന്ധം, ആർത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം,  മലവിസർജന സമയത്ത് ശക്തമായ വേദന, വയറിളക്കം, വന്ധ്യത എന്നിവയൊക്കെ എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുകയാണ് വേണ്ടത്. 

Also read: തലമുടിയില്‍ നേരത്തെ നര കയറാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios