Asianet News MalayalamAsianet News Malayalam

​ഗർഭനിരോധന ​ഗുളിക കഴിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചിലത്...

ശരിയായ സമയം കഴിച്ചാല്‍ നൂറു ശതമാനം ഫലപ്രദമായ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തല​ച്ചോറിൽ സ്​​​ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്​ പഠനങ്ങൾ പറയുന്നത്.ഗുളികകളുടെ ഉപയോഗം രക്​തസമ്മർദ്ദം വർധിപ്പിക്കുകയും രക്​തം കട്ടപിടിക്കുന്നതിന്​ ഇടയാക്കുകയും ചെയ്യും. രക്​തക്കുഴലുകളിൽ ഉണ്ടാകുന്ന ഈ തടസം മൂലം തലച്ചോറിലേക്ക്​ ആവശ്യത്തിന്​ രക്​തം ലഭിക്കാതെ സ്​​ട്രോക്കിന്​ കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. 

side effects Birth control pill
Author
Trivandrum, First Published May 5, 2019, 2:56 PM IST

ഗർഭനിരോധന ​ഗുളിക സ്ഥിരമായി ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ഗർഭനിരോധന ​ഗുളിക കഴിച്ചാലുള്ള ദോഷവശങ്ങളെ പറ്റി പലർക്കും അറിയില്ലെന്നതാണ് വാസ്തവം. ശരിയായ സമയം കഴിച്ചാല്‍ നൂറു ശതമാനം ഫലപ്രദമായ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തല​ച്ചോറിൽ സ്​​​ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്​ പഠനങ്ങൾ പറയുന്നത്. 

ഗുളികകളുടെ ഉപയോഗം രക്​തസമ്മർദ്ദം വർധിപ്പിക്കുകയും രക്​തം കട്ടപിടിക്കുന്നതിന്​ ഇടയാക്കുകയും ചെയ്യും. രക്​തക്കുഴലുകളിൽ ഉണ്ടാകുന്ന ഈ തടസം മൂലം തലച്ചോറിലേക്ക്​ ആവശ്യത്തിന്​ രക്​തം ലഭിക്കാതെ സ്​​ട്രോക്കിന്​ കാരണമാകുമെന്നും പഠനത്തിൽ പറയുന്നു. ലയോള യൂണിവേഴ്സിറ്റിയിലെ ​സ്​ട്രോക്ക്​ വിദഗ്​ധരാണ് പഠനം നടത്തിയത്. 

രക്​തസമ്മർദം പ്രശ്നമുള്ളവർ, പുകവലിക്കുന്നവർ, മൈഗ്രേൻ ബാധിതർ എന്നിവർക്കും ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മൂലം തലച്ചോറിൽ സ്​ട്രോക്ക്​ വരാൻ സാധ്യത കൂടുതലാണ്​. ഗര്‍ഭനിരോധന ​ഗുളിക കഴിക്കുന്നതിനെക്കാൾ മറ്റ്​ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുകയാണ് നല്ലതെന്ന് ​ഗവേഷകർ പറയുന്നു​​. 

മെഡ്​ലിങ്ക്​ ന്യൂറോളജി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യതയും കൂടുതലാണെന്ന് മിക്ക പഠനങ്ങളിലും പറയുന്നു.  ചില ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ വണ്ണം കൂടാൻ സാധ്യതയുണ്ട്. 

 ഗുളിക കഴിച്ച് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഗുളിക കഴിക്കുന്നത് കൊണ്ടുള്ള പാര്‍ശ്വഫലങ്ങളെപ്പറ്റി ഡോക്ടര്‍ പറഞ്ഞു മനസിലാക്കും. ഗര്‍ഭനിരോധനഗുളിക ആർത്തവത്തെയും ബാധിക്കും. ആർത്തവനാളുകളിൽ അമിതമായി രക്തസ്രാവം ഉണ്ടാകാം. യോനിയിൽ കട്ടിയിൽ വെള്ള ഡിസ്ചാർജ് വരാനും സാധ്യത കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. 

ഗർഭനിരോധന ​ഗുളികകൾ സ്ത്രീകളുടെ  മാനസികനിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് മുമ്പ് നടത്തിയ പഠനങ്ങളിൽ പറയുന്നത്. ഡിപ്രഷനാണ് ഇങ്ങനെയുണ്ടാകുന്ന രോഗങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന ലോകത്തിലെ 100 മില്ല്യന്‍ സ്ത്രീകളും ഡിപ്രഷന്റെ ഇരകളായി മാറുന്നുണ്ട് എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 


 

Follow Us:
Download App:
  • android
  • ios