Asianet News MalayalamAsianet News Malayalam

Sex Life : 'സെക്സ് ലെെഫ്' മികച്ചതായത് ഇങ്ങനെ ചെയ്തത് കൊണ്ട്; ദമ്പതികൾ പറയുന്നു

ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക കിടക്കകളിലും പ്രത്യേക മുറികളിലും ഉറങ്ങാൻ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. കാരണം ഇത് ശാരീരിക ആരോഗ്യത്തിന് ഏറെ പ്രധാന്യം നൽകുന്നുവെന്ന് സെക്‌സ് ആന്റ് റിലേഷൻഷിപ്പ് വിദഗ്ധയായ വിവിയാന കോൾസ് പറയുന്നു.

Sleeping in separate beds spiced up our sex life
Author
Trivandrum, First Published Jan 13, 2022, 6:20 PM IST

ഒരു മുറിയിൽ ഒരു കിടക്കയിൽ കിടന്നാൽ മാത്രമേ സെക്സ് ലെെഫ് മികച്ചതാക്കാൻ സാധിക്കൂ എന്നത് തെറ്റാണെന്ന് തുറന്ന് പറയുകയാണ് ടെറി-ആൻ മിഷേൽ എന്ന മൂന്ന് കുട്ടികളുടെ അമ്മ. രണ്ട് മുറികളിൽ ഉറങ്ങി ലെെം​ഗിക ജീവിതം കൂടുതൽ മെച്ചപ്പെടുത്താനായെന്ന് ടെറിയും ഭർത്താന് ജാമിയും പറയുന്നു. എന്നാൽ ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.

ഞങ്ങൾക്കിടയിൽ സ്നേഹം കൂടിയിട്ടുണ്ടെന്നും ഞങ്ങൾ രണ്ടുപേർക്കും നന്നായി ഉറങ്ങാനും കഴിയുന്നു. ഇത് ഞങ്ങളുടെ മാനസികനിലയെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും 32 കാരിയായ മിഷേൽ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. ചിലർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും എനിക്ക് അതിൽ പ്രശ്നമില്ലെന്നും മിഷേൽ പറഞ്ഞു.

അഞ്ച് വർഷം മുമ്പാണ് മൂത്ത മകന് ജന്മം നൽകിയത്. അന്ന് മുതൽ വെവ്വേറെ ഉറങ്ങാൻ തുടങ്ങിയെന്നും അവർ പറഞ്ഞു. ഞാനും ഭർത്താവും ഒരേ കിടക്കയിൽ ഉറങ്ങാറില്ല. എന്നാൽ അത് ഞങ്ങളുടെ ബന്ധം കൂടുതൽ മികച്ചതാക്കിയെന്നും അവർ പറഞ്ഞു. ദമ്പതികൾ രണ്ട് മുറിയിൽ കിടക്കുന്നത് അവർക്കിടയിലെ പ്രണയം ആഴത്തിൽ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക കിടക്കകളിലും പ്രത്യേക മുറികളിലും ഉറങ്ങാൻ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. കാരണം ഇത് ശാരീരിക ആരോഗ്യത്തിന് ഏറെ പ്രധാന്യം നൽകുന്നുവെന്ന് സെക്‌സ് ആന്റ് റിലേഷൻഷിപ്പ് വിദഗ്ധയായ വിവിയാന കോൾസ് പറയുന്നു.

സെക്സിനോട് താൽപര്യം കുറഞ്ഞ് വരുന്നുണ്ടോ? ഇതാകാം കാരണം

Follow Us:
Download App:
  • android
  • ios