ഇതുവരെ ഇന്ത്യയില്‍ വൈറ്റ് ലങ് സിൻഡ്രോം ഭീഷണി ഉയര്‍ന്നിട്ടില്ല. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെ മറ്റ് പല രാജ്യങ്ങളിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 

ചൈനയിലെ കുട്ടികൾക്കിടയിൽ പ്രത്യേകതരം ശ്വാസകോശരോ​ഗം വ്യാപിക്കുന്നു എന്ന വാർത്തകൾ ഇതിനോടകം എല്ലാവരും കേട്ടിട്ടുണ്ടാകും. വൈറ്റ് ലങ് സിൻഡ്രോം എന്ന പേരിലുള്ള ഒരുതരം ശ്വാസകോശ രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ലോകത്തിന്റെ പല രാജ്യങ്ങളിലും ആശങ്ക നിലനില്‍ക്കുകയാണ്. ഇതുവരെ ഇന്ത്യയില്‍ വൈറ്റ് ലങ് സിൻഡ്രോം ഭീഷണി ഉയര്‍ന്നിട്ടില്ല. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെ മറ്റ് പല രാജ്യങ്ങളിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 

ശ്വാസകോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയ ബാധയാണിത്. രോഗം ബാധിച്ചവരുടെ നെഞ്ചിന്റെ എക്സ്-റേയിൽ വെളുത്ത പാടുകൾ പ്രകടമാകുന്നതുകൊണ്ടാണ് ഇതിന് 'വൈറ്റ് ലങ് സിൻഡ്രോം' എന്ന പേരിട്ടിരിക്കുന്നത്. അഞ്ച് മുതല്‍ എട്ട് വയസ് പ്രായം വരുന്ന കുട്ടികളിലാണ് കൂടുതൽ ബാധിച്ചുകാണുന്നത്. 

വൈറ്റ് ലങ് സിൻഡ്രോമിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

വരണ്ട ചുമ, ശ്വാസതടസം, നെഞ്ചുവേദന, പനി, ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍ എന്നിവയാണ് സാധാരണഗതിയില്‍ ഇതില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍. രോഗതീവ്രത മാറുന്നതിന് അനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസങ്ങള്‍ വരാം. വ്യക്തിശുചിത്വം കാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, രോ​ഗമുള്ളപ്പോൾ സാമൂഹിക ഇടപെടലുകൾ കുറയ്ക്കുക തുടങ്ങിയവയാണ് പ്രധാന രോ​ഗപ്രതിരോധ മാര്‍ഗങ്ങള്‍. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: മലദ്വാരത്തിലെ ക്യാൻസര്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

youtubevideo