കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്.  കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. 

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും ആവശ്യമുള്ള പ്രധാന ഹോർമോണുകളും വൃക്കകൾ പുറത്തുവിടുന്നു. രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോൺ അഥവാ മൂത്രത്തിൽ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോ​ഗമാണ്. 

കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്. അനിമൽ പ്രോട്ടീൻ, സോഡിയം, ശുദ്ധീകരിച്ച പഞ്ചസാര, ഫ്രക്ടോസ്, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്, ഓക്സലേറ്റ്, എന്നിവയുൾപ്പെടെയുള്ള പഞ്ചസാര അധികമായി അടങ്ങിയ ഭക്ഷണസാധനങ്ങൾ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.

കിഡ്‌നി സ്‌റ്റോണിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

1. മൂത്രത്തിൽ രക്തം കാണുന്നതാണ് കിഡ്‌നി സ്‌റ്റോണിന്‍റെ ഒരു പ്രധാന ലക്ഷണം. 

2. മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, വേദന എന്നിവയാണ് മറ്റൊരു ലക്ഷണം. 

3. ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം. 

4. വൃക്കയിലെ കല്ലുകൾ മൂത്രത്തിൽ ദുർഗന്ധം വമിക്കുകയും ചെയ്യും. മൂത്രനാളിയിലെ ബാക്ടീരിയയുടെ സാന്നിധ്യത്തിന്റെ ഫലമായി ഇത് സംഭവിക്കാം.

5. കടുത്ത പനിയും വിറയിലും ഛർദ്ദിയും പല രോഗങ്ങളുടെ ഭാഗമായും ഉണ്ടാകാമെങ്കിലും അതും ഈ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

6. ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയും ഉണ്ടാകാം. 

7. കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്. 

8. ശരിയായി ശ്വസിക്കാൻ കഴിയാതെ വരുന്നതും ഒരു ലക്ഷണമാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: വണ്ണം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

YouTube video player