ഈ തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ്  ഉത്കണ്ഠ (anxiety) അല്ലെങ്കില്‍ മാനസിക പിരിമുറുക്കം (Stress). ഇത് പലപ്പോഴും നമ്മുടെ ആരോ​ഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. വീട്ടിലെ സാഹചര്യം മൂലമോ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം മൂലമോ ആകാം ഇത്തരത്തിലുളള പ്രശ്നങ്ങള്‍ പലരെയും ബാധിക്കാം. 

ഇത്തരം ഉത്കണ്ഠ,  മാനസിക സമ്മർദ്ദം എന്നിവ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഏകാഗ്രത നഷ്ടമാകുക, പ്രകോപനം, ശരീര വേദന, തലവേദന, വിശപ്പിൽ ഉണ്ടാകുന്ന ഗുരുതരമായ മാറ്റങ്ങൾ, മാനസിക സ്ഥിതിയിലെ വ്യതിയാനങ്ങൾ എന്നിവ ഉണ്ടാകുന്നു. മാനസിക പിരിമുറുക്കം ചിലപ്പോള്‍ വിഷാദരോ​ഗമായി വരെ  മാറാം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍  വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചിലതുണ്ട്.  അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ഇത്തരം മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ മനസ്സില്‍ തോന്നുന്നതൊക്കെ എഴുതുന്നത് നല്ലതാണ്. മനസ്സില്‍ തോന്നുന്നത് ഒരു കുറുപ്പാക്കി എഴുതുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്...

ഉറക്കവും ഇത്തരം പിരിമുറുക്കങ്ങളും ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് നല്ല രീതിയില്‍ ഉറക്കം കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഉറക്കത്തിന് ഒരു പരിധിവരെയൊക്കെ ഉത്കണ്ഠയും പിരിമുറുക്കവും ഒക്കെ നിയന്ത്രിക്കാന്‍ കഴിയും. ഉറക്കത്തിന് നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനുളള കഴിവുമുണ്ട്. 

മൂന്ന്...

ഉത്കണ്ഠയോ മാനസിക പിരിമുറുക്കങ്ങളോ ഉണ്ടാകുമ്പോള്‍ നന്നായി ശ്വാസം വിടുക. ഇത് നിങ്ങള്‍ക്ക് ഒരു ആശ്വാസമാകും. 

നാല്...

മാനസികമായ പിരിമുറുക്കങ്ങള്‍ ശരീരത്തിനെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഭക്ഷണം കാര്യത്തില്‍ പ്രത്യേകം  ശ്രദ്ധ വേണം. മദ്യപാനം, കഫൈനിന്‍റെ ഉപയോഗം എന്നിവ നിങ്ങളിലെ ഉത്കണ്ഠ കൂട്ടും.