മിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുപ്പ്. പല കാരണങ്ങൾ കൊണ്ടാണ് ഇതുണ്ടാകുന്നത്. ജോലിയിലെ സമ്മർദം കൊണ്ടും കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഇവയുടെ സ്ക്രീനിലേക്ക് കൂടുതൽ സമയം നോക്കി ഇരിക്കുന്നതു കൊണ്ടും ശരിയായ രീതിയിലുള്ള ഉറക്കം ലഭിക്കാത്തതു കൊണ്ടും കണ്ണിനു ചുറ്റും കറുപ്പുണ്ടാകാം. കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....

ഒന്ന്...

ഓഫീസിലായാലും വീട്ടിലായാലും ടി വി കാണുംപ്പോഴും കംമ്പ്യൂട്ടർ ഉപയോ​ഗിക്കുമ്പോഴും ഇടയ്ക്കിടെ കണ്ണുകൾക്കു അലപം റസ്റ്റ് നൽകുക.

രണ്ട്...

ദിവസവും കുറഞ്ഞത് മൂന്ന് മണിക്കൂർ എങ്കിലും ഉറങ്ങുക. വെള്ളരിക്ക നീരിന്റെ ഒപ്പം ഒരൽപ്പം ഉരുളക്കിഴങ്ങിന്റെ നീരുകൂടി ചേർത്ത് കൺതടങ്ങളിൽ പുരട്ടുന്നതും കറുപ്പകലാൻ നല്ലതാണ്.

മൂന്ന്...

കണ്ണിനു ചുറ്റുമുള്ള കറുപ്പിൽ തക്കാളിനീര് പുരട്ടുന്നത് വളരെ നല്ലതാണ്. ചർമ്മത്തിലെ കറുപ്പുകൾ മാറി ചർമ്മത്തിന് നിറം വയ്ക്കും.

നാല്...

വെള്ളരിക്ക ചെറുതായരിഞ്ഞു കൺ തടങ്ങളിൽ വയ്ക്കുന്നതും വെള്ളരിക്ക അരച്ച് കുഴമ്പു പരുവമാക്കി പുരട്ടുന്നതും കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ വളരെ നല്ലതാണ്.