ലളിതമായ മൂത്രപരിശോധന മതി, ശ്വാസകോശ അര്‍ബുദം തുടക്കത്തിലെ തിരിച്ചറിയാം ; അവകാശവാദവുമായി ഗവേഷകര്‍

കേംബ്രിഡ്ജ് സർവകലാശാലയുടെ കെമിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ബയോടെക്നോളജി വിഭാ​ഗത്തിലെ ​ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. 

simple urine test detect lung cancer early study

ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.  ശ്വാസ കോശത്തിലെ ടിഷ്യൂകളിൽ സാധാരണയായി വായു കടന്നുപോകുന്ന കോശങ്ങളിൽ രൂപം കൊള്ളുന്ന ക്യാൻസറാണ് ശ്വാസകോശാർബുദം. നിരന്തരമായ ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയാണ് ശ്വാസകോശ അർബുദത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ.

ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്താൻ  സാധിക്കുന്ന ലോകത്തിലെത്തന്നെ ആദ്യത്തെ മൂത്ര പരിശോധന ടെസ്റ്റാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. കേംബ്രിഡ്ജ് സർവകലാശാലയുടെ കെമിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ബയോടെക്നോളജി വിഭാ​ഗതത്തിലെ ​ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.

ശ്വാസകോശ അർബുദത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സൂചിപ്പിക്കുന്ന സെൽ പ്രോട്ടീനുകൾ പരിശോധിക്കുന്നതിനാണ് ഈ പുതിയ ആദ്യകാല ഡിറ്റക്ടർ ടെസ്റ്റ് ഉപയോഗിച്ചത്. ഇത് എലികളിൽ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. മനുഷ്യരിൽ പരീക്ഷണം ഉടൻ നടത്തുമെന്ന് ​പ്രൊഫസർ ലിജിലിജാന ഫ്രൂക്ക് പറഞ്ഞു.

പരീക്ഷണത്തിൽ കുത്തിവയ്പ്പിന് ശേഷമുള്ള മൂത്രത്തിൻ്റെ നിറം നിരീക്ഷിക്കുന്നത് ശ്വാസകോശ അർബുദത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങളോ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന പാത്തോളജിക്കൽ മാറ്റങ്ങളോ സൂചിപ്പിക്കുമെന്നും ​ഗവേഷകർ പറയുന്നു. 

പുകവലിയാണ് ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്ന പ്രധാനഘടകമെങ്കിലും പുകവലിക്കാത്തവരിലും ഇപ്പോൾ രോ​ഗം സാധാരണമായി കണ്ടുവരുന്നുണ്ട്. പാസീവ് സ്മോക്കിങ്, വായുമലനീകരണം തുടങ്ങിയവയൊക്കെയാണ് ഇതിനുള്ള പ്രധാനകാരണങ്ങൾ.

വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചിലെ വേദന,  ഭാരം കുറയൽ,  ഇടയ്ക്കിടെയുള്ള തലവേദന, ചുമയ്ക്കുമ്പോൾ രക്തം വരിക, പരുക്കൻ ശബ്ദം എന്നിവയെല്ലാം ശ്വാസകോശത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഹോർമോൺ വ്യതിയാനങ്ങളും ശ്വാസകോശസംബന്ധമായി നേരത്തെയുള്ള മറ്റ് ആരോ​ഗ്യപ്രശ്നങ്ങളെല്ലാം പുകവലിക്കാത്തവരിലും രോ​ഗസാധ്യത കൂട്ടുന്നതായി വിദ​ഗ്ധർ പറയുന്നു. 

ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios