അമിതവണ്ണം ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമമില്ലായ്മ, ക്യത്യമായൊരു ഡയറ്റ് നോക്കാതിരിക്കുക, ജങ്ക് ഫുഡ് കഴിക്കുക എന്നിവയാണ് അമിതവണ്ണം കൂടാനുള്ള ചില പ്രധാന കാരണങ്ങൾ. ക്യത്യമായി ഡയറ്റ് ചെയ്താൽ ഭാരം എളുപ്പം കുറയ്ക്കാനാകും. അമിതവണ്ണം വരാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ട നാല് കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

അത്താഴം കഴിച്ച ശേഷം മധുര പലഹാരങ്ങൾ കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് തടി കൂട്ടുകയേയുള്ളൂ.  അത്താഴം കഴിച്ച് കഴിഞ്ഞും വിശപ്പ് തോന്നുന്നുണ്ടെങ്കില്‍ ധാരാളം വെള്ളം കുടിക്കുക. 

രണ്ട്...

പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകും. പ്രോട്ടീനുകളും നാരുകളും ധാരാളമടങ്ങിയ ഭക്ഷണമാണ് പ്രാതലിന് കഴിക്കേണ്ടത്. കാരണം ഇവ ദഹിക്കാന്‍ സമയം കൂടുതലെടുക്കും. അതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ നിങ്ങളിലുണ്ടാക്കുകയും ചെയ്യും. 

മൂന്ന്...

ഉറക്കമില്ലായ്മ അമിതവണ്ണം കൂട്ടുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ക്യത്യമായി ഉറങ്ങിയില്ലെങ്കില്‍ ഊര്‍ജ്ജം കുറയുകയും വിശപ്പുണ്ടാവുകയും ചെയ്യും. ഉറക്കക്കുറവ് ദഹനസംബന്ധമായ പ്രശ്‌നങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. അമിതഭാരം വരാതെയിരിക്കാന്‍ ചിട്ടയോടെയുള്ള ഉറക്കം ശീലമാക്കാവുന്നതാണ്.

നാല്...

അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള നല്ല ഉപാധിയാണ്. കൈകാലുകള്‍ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്. രാവിലെ വ്യായാമം ചെയ്യുന്നത് സുഖനിദ്രയ്ക്കും സഹായകമാകും. ഉറക്കവും അമിതഭാരത്തെ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്.
 

പശുവിന്‍ പാലാണോ എരുമപ്പാലാണോ മികച്ചത്?