Asianet News MalayalamAsianet News Malayalam

പല്ലിലെ മഞ്ഞ നിറം മാറാൻ ഇതാ 5 പൊടിക്കെെകൾ

പല്ലിലെ മഞ്ഞ നിറം മാറാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾപ്പൊടി. ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേയ്ക്കാം. 

simple ways you can naturally whiten your teeth
Author
Trivandrum, First Published Oct 6, 2019, 9:12 AM IST

പല്ലിലെ മഞ്ഞ നിറം പലർക്കും വലിയ പ്രശ്നമാണ്. മഞ്ഞ നിറം മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും പല്ല് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീട്ടിലെ ചില പൊടിക്കെെകൾ ഉപയോ​ഗിച്ച് പല്ലിലെ മഞ്ഞ നിറം എങ്ങനെ മാറ്റാമെന്ന് നോക്കാം...

ഒന്ന്...

പല്ലിലെ മഞ്ഞ നിറം മാറ്റാൻ ഏറ്റവും മികച്ചതാണ് മഞ്ഞൾപ്പൊടി. ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലു തേയ്ക്കാം. രാവിലെയും വൈകുന്നേരവും ഇങ്ങനെ പേസ്റ്റ് ഉണ്ടാക്കി പല്ല് തേയ്ക്കുമ്പോൾ പല്ലിന്റെ കറമാറും എന്ന് മാത്രമല്ല, പല്ലുകൾക്ക് തിളക്കവും ലഭിക്കും.

simple ways you can naturally whiten your teeth

രണ്ട്...

പല്ലിലെ മഞ്ഞ നിറം മാറ്റാൻ വളരെയധികം സഹായിക്കുന്ന മറ്റൊരു ഘടകമാണ് ഉപ്പ്. പല്ല് തേയ്ക്കാൻ എടുക്കുന്ന ടൂത്ത്പേസ്റ്റിന്റെ ഒപ്പം അല്പം ഉപ്പ് കൂടി ചേർത്ത് തേച്ച് നോക്കൂ.. വ്യത്യാസം കാണാം.

മൂന്ന്...

പല്ലുകൾക്ക് നിറം നൽകാനും ക്യാരറ്റിന് കഴിയും. ക്യാരറ്റ് നീര് കൊണ്ട് രാവിലെയും രാത്രിയും പല്ല് തേയ്ക്കാം. കുറച്ച് ദിവസങ്ങൾ തുടർച്ചയായി ഇങ്ങനെ ചെയ്യുന്നതോടെ പല്ലിന്റെ മഞ്ഞ നിറം മാറി വരുന്നതായി നിങ്ങൾക്ക് കാണാം. പല്ലിന്റെ നിറം കൂട്ടാൻ മാത്രമല്ല, പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും ക്യാരറ്റ് അത്യുത്തമമാണ്.

simple ways you can naturally whiten your teeth

നാല്...

പല്ലിലെ മഞ്ഞ നിറം മാറ്റാൻ ഏറ്റവും നല്ലതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി ഉപയോ​ഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും. അത് പോലെ തന്നെയാണ് ഉപ്പ്. ഉപ്പ് ഉപയോ​ഗിച്ച് വായ കഴുകുന്നത് വായ്നാറ്റം അകറ്റാനും പല്ലിന് വെള്ള നിറം കിട്ടാനും നല്ലതാണ്. 

അഞ്ച്...

പല്ലിലെ മഞ്ഞ നിറം മാറ്റാൻ  ഏറ്റവും നല്ലതാണ് ബേക്കിംഗ് സോഡ. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കുന്നു. ദിവസവും ബേക്കിം​ഗ് സോഡ ഉപയോ​ഗിച്ച് പല്ല് തേയ്ക്കാൻ ശ്രമിക്കുക.

simple ways you can naturally whiten your teeth

Follow Us:
Download App:
  • android
  • ios