Asianet News MalayalamAsianet News Malayalam

ആരോഗ്യകരമായ ഭക്ഷണക്രമം; ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ

ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണം കഴിക്കാനാണ് ഡയറ്റീഷ്യന്മാർ നിർദേശിക്കുന്നത്.  ചില ഭക്ഷണക്രമം ആരോഗ്യമുള്ള ശരീരത്തിനൊപ്പം ആയുസും വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

Simple Yet Effective Tips To Make Your Diet Healthier
Author
Trivandrum, First Published May 27, 2020, 12:05 PM IST

'സമീകൃതാഹാരം' ശീലമാക്കുവാൻ നാം ശ്രദ്ധിക്കണം. സമീകൃതാഹാരത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് പലർക്കും അറിയില്ല. ആവശ്യമുള്ളതും പോഷക​ഗുണമുള്ളതുമായ ഭക്ഷണങ്ങൾ. അതാണ് സമീകൃതാഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണം കഴിക്കാനാണ് ഡയറ്റീഷ്യന്മാർ നിർദേശിക്കുന്നത്.  ചില ഭക്ഷണക്രമം ആരോഗ്യമുള്ള ശരീരത്തിനൊപ്പം ആയുസും വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആരോഗ്യമുള്ള ഭക്ഷണക്രമത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

 അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുക, മധുര പലഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ ഇവയെല്ലാം ആരോ​ഗ്യത്തിന് ദോഷകരമാണ്.

 

Simple Yet Effective Tips To Make Your Diet Healthier

 

രണ്ട്...

'പ്രോട്ടീൻ' നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണത്തിൽ ഏറ്റവും മികച്ചതാണ് മുട്ട. ഇത് ശരീരഭാരം കുറയ്ക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

Simple Yet Effective Tips To Make Your Diet Healthier

 

മൂന്ന്...

ജ്യൂസുകൾ ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. ദിവസവും ഏതെങ്കിലും ഒരു ജ്യൂസ് കുടിക്കുന്നത് ശീലമാക്കുക. മധുരപാനീയങ്ങൾ, പാക്കറ്റ് ജ്യൂസുകൾ എന്നിവ ഒഴിവാക്കുന്നതാണ് ഏറെ നല്ലത്. ഇത്തരം ജ്യൂസുകൾ സ്ഥിരമായി കുടിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകും. ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂടാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. 

 

Simple Yet Effective Tips To Make Your Diet Healthier

 

നാല്...

 പോഷകങ്ങളുടെ ഉറവിടമാണ് 'നട്സുകൾ'. ബ്രേക്ക്ഫാസ്റ്റിൽ നട്സുകൾ ഉൾപ്പെടുത്തത് വളരെ മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു. പ്രഭാതഭക്ഷണത്തിൽ നട്സുകൾ ഉൾപ്പെടുത്തുന്നത് ഉച്ചഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

Simple Yet Effective Tips To Make Your Diet Healthier

 

അഞ്ച്...

ദഹന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ദഹിച്ച ഭക്ഷണത്തിലെ അവശ്യഘടകങ്ങളെ ശരിയായ വിധത്തില്‍ ശരീരത്തിന് ആഗിരണം ചെയ്യണമെങ്കിലും ജലാംശം ആവശ്യമാണ്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതിരിക്കുമ്പോഴാണ് ക്ഷീണവും തളര്‍ച്ചയുമൊക്കെ അനുഭവപ്പെടുന്നത്.

 

Simple Yet Effective Tips To Make Your Diet Healthier

 

ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ജലാംശം ആവശ്യമാണ്. എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസവും കുറഞ്ഞത് എട്ട്  ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ശരീരഭാരം കുറയ്ക്കണോ; ഈ 'ഫ്രൂട്ട്' ഡയറ്റിൽ ഉൾപ്പെടുത്തൂ...

Follow Us:
Download App:
  • android
  • ios