ലോകമെങ്ങും ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ ഒറ്റ ഡോസ് വാക്സിൻ കൊവിഡിൽ നിന്ന് വളരെ ചെറിയ സംരക്ഷണം മാത്രമാകും നൽകുകയെന്ന് പഠനത്തിൽ പറയുന്നു. ദില്ലിയിലെ ഗംഗാ റാം ആശുപത്രി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഒറ്റ ഡോസ് വാക്സിൻ കൊറോണ വെെറസിൽ നിന്ന് ചെറിയ സംരക്ഷണം മാത്രമേ നൽകൂവെന്ന് പഠനം. ദില്ലിയിലെ ഗംഗാ റാം ആശുപത്രി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ലോകമെങ്ങും ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ ഒറ്റ ഡോസ് വാക്സിൻ കൊവിഡിൽ നിന്ന് വളരെ ചെറിയ സംരക്ഷണം മാത്രമാകും നൽകുകയെന്ന് പഠനത്തിൽ പറയുന്നു. കൊവിഡിൽ നിന്ന് രക്ഷനേടാൻ രണ്ട് ഡോസ് വാക്സിൻ 97 ശതമാനം ഫലപ്രദമാണെന്നും യൂറോപ്യൻ ജേണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
2021 ഏപ്രിൽ, മേയ് മാസങ്ങളിൽ ദില്ലിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകൾ കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള 13 മാസ കാലയളവിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാണ്. കേസുകൾ കൂടിയ സമയത്ത് കൊവിഷീൽഡിന്റെ ഫലപ്രാപ്തി ഞങ്ങൾ പരിശോധിച്ചിരുന്നുവെന്നും പഠനത്തിൽ പറയുന്നു.
ഗംഗാ റാം ഹോസ്പിറ്റലിലെ ആശുപത്രി ജീവനക്കാരിലാണ് പഠനം നടത്തിയത്. 2716 പേർക്ക് രണ്ട് ഡോസുകളും 623 പേർക്ക് ഒരു ഡോസ് കൊവിഷീൽഡും ലഭിച്ചതായി ഗവേഷകർ പറയുന്നു. രണ്ട് ഡോസ് വാക്സിൻ കൊവിഡിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ...? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
