Asianet News MalayalamAsianet News Malayalam

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക് അടങ്ങിയ ആറ് ഭക്ഷണങ്ങൾ

ദീർഘകാല വൃക്കരോഗങ്ങളും ടൈപ്പ് 2 പ്രമേഹവും ഉള്ളവരിൽ സിങ്കിന്റെ കുറവ് സാധാരണമാണ്. അത്തരം രോഗികളിൽ രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിക്കുന്നതായി പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 

six foods rich in zinc that can help control high blood pressure-rse-
Author
First Published Aug 30, 2023, 9:13 PM IST

ഉയർന്ന രക്തസമ്മർദ്ദം പലരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്താതിമർദ്ദം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഇന്നത്തെ കാലത്ത് ഒരു സാധാരണ അവസ്ഥയാണ്.

ഭക്ഷണക്രമവും വ്യായാമവും പോലുള്ള ജീവിതശൈലി മാറ്റങ്ങളിലൂടെ ചിലർ ഇത് കൈകാര്യം ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് ദിവസേന മരുന്ന് ആവശ്യമാണ്. ദീർഘകാല വൃക്കരോഗങ്ങളും ടൈപ്പ്-2 പ്രമേഹവും ഉള്ളവരിൽ സിങ്കിന്റെ കുറവ് സാധാരണമാണ്. അത്തരം രോഗികളിൽ രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിക്കുന്നതായി പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ശരിയായ സിങ്ക് അളവ് നിലനിർത്തുന്നത് അപകടസാധ്യതയുള്ളവർക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. 

നട്സ്...

നിലക്കടല, കശുവണ്ടി, ബദാം എന്നിവ സിങ്കിന്റെ നല്ല ഉറവിടങ്ങളാണ്. ഈ നട്സുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ നൽകുന്നു. കശുവണ്ടിയാണ് ഏറ്റവും കൂടുതൽ സിങ്ക് അടങ്ങിയ നട്സ് എന്ന് പറയുന്നത്.  

പാലുൽപ്പന്നങ്ങൾ..

സിങ്ക് അടങ്ങിയ മറ്റൊരു ഭക്ഷണമാണ് പാലുൽപ്പന്നങ്ങൾ. പാൽ, ചീസ്, തൈര് എന്നിവ ഉയർന്ന സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്. 

മുട്ട...

പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, സെലിനിയം തുടങ്ങിയ സിങ്കും മറ്റ് പോഷകങ്ങളും മുട്ട നൽകുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ദിവസവും ഒരു മുട്ട കഴിക്കാം.

ഡാർക്ക് ചോക്ലേറ്റ്...

ഡാർക്ക് ചോക്ലേറ്റിൽ സിങ്ക് അളവ് അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, മഗ്നീഷ്യം എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.

ചിപ്പി...

ചിപ്പിയിൽ കലോറി കുറവും സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു.  മറ്റേതൊരു ഭക്ഷണത്തെയും അപേക്ഷിച്ച് ചിപ്പിയിൽ കൂടുതൽ സിങ്ക് അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12 ന്റെ ഗുണങ്ങൾ ചിപ്പിയിൽ അടങ്ങിയിട്ടുണ്ട്.

ഓട്സ്...

ഫൈബർ, ബീറ്റാ ഗ്ലൂക്കൻ, സിങ്ക്, വിറ്റാമിൻ ബി 6, ഫോളേറ്റുകൾ എന്നിവ ധാരാളമായി ഓട്‌സിൽ അടങ്ങിയിരിക്കുന്നു. ഓട്സ് ധാന്യത്തിൽ 2.3 – 8–5% വരെ ബീറ്റ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ബീറ്റ ഗ്ലൂക്കന് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. 

Read more രാത്രിയിൽ കിടക്കുന്നതിന് മുൻപ് പാൽ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

 

Follow Us:
Download App:
  • android
  • ios