പുരുഷന്മാര്‍ നിര്‍ബന്ധമായും ചെയ്യേണ്ട ആറ് ആരോഗ്യ പരിശോധനകള്‍

പുരുഷന്മാർ പൊതുവെ അവരുടെ ആരോഗ്യകാര്യത്തിൽ അധികം ശ്രദ്ധിക്കാറില്ല. ഹൃദ്രോ​ഗങ്ങൾ, സ്ട്രോക്ക്, ഹൃദയസ്തംഭനം, കിഡ്നി തകരാർ, ലൈംഗിക പ്രശ്നങ്ങൾ എന്നിവയാണ് പുരുഷന്മാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. എല്ലാ പ്രായത്തിലും പുരുഷന്മാർ അവരുടെ ആരോഗ്യം ശ്രദ്ധിക്കണം എന്നത് വളരെ പ്രധാനമാണ്. 
 

six health check ups for every man

ജൂൺ 10 മുതൽ ജൂൺ 16 വരെ അന്താരാഷ്ട്ര പുരുഷ ആരോഗ്യ വാരം ആചരിക്കുകയാണ്. "ഒരുമിച്ച് ശക്തമായി" എന്നതാണ് ഈ വർഷത്തെ പുരുഷ ആരോഗ്യ വാരത്തിന്റെ തീം എന്നത്. പുരുഷന്മാരുടെ ആരോ​ഗ്യത്തിന് പ്രധാന്യം കൊടുക്കുന്നതിനായി അന്താരാഷ്ട്ര പുരുഷ ആരോഗ്യ വാരം ആചരിക്കുന്നു.

പുരുഷന്മാർ പൊതുവെ അവരുടെ ആരോഗ്യകാര്യത്തിൽ അധികം ശ്രദ്ധിക്കാറില്ല. ഹൃദ്രോ​ഗങ്ങൾ, സ്ട്രോക്ക്, ഹൃദയസ്തംഭനം, കിഡ്നി തകരാർ, ലൈംഗിക പ്രശ്നങ്ങൾ എന്നിവയാണ് പുരുഷന്മാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. എല്ലാ പ്രായത്തിലും പുരുഷന്മാർ അവരുടെ ആരോഗ്യം ശ്രദ്ധിക്കണം എന്നത് വളരെ പ്രധാനമാണ്. 

ആരോഗ്യം നിലനിർത്തുന്നതിനും ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പതിവ് മെഡിക്കൽ പരിശോധനകൾ ചെയ്യേണ്ടത് പ്രധാനമാണ്. പുരുഷന്മാർ നിർബന്ധമായും ചെയ്തിരിക്കേണ്ട പ്രധാനപ്പെട്ട മെഡിക്കൽ പരിശോധനകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്

18 വയസ്സ് മുതൽ രണ്ട് വർഷത്തിലൊരിക്കലെങ്കിലും പുരുഷന്മാർ രക്തസമ്മർദ്ദം പരിശോധിക്കണം. പതിവ് പരിശോധനകൾ രക്തസമ്മർദ്ദം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെ തന്നെ ബിപി നിയന്ത്രിക്കാനാകും. 

രണ്ട്

ഉയർന്ന കൊളസ്‌ട്രോളിൻ്റെ അളവ് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു. 20 വയസും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാർ വാർഷത്തിലൊരിക്കൽ കൊളസ്‌ട്രോൾ പരിശോധിക്കണം. 
ഉയർന്ന കൊളസ്ട്രോൾ തോത് ഹൃദയാഘാതത്തിൻറെയും പക്ഷാഘാതത്തിൻറെയും സാധ്യത വർധിപ്പിക്കും. ഹൃദ്രോഗ പ്രശ്നങ്ങളുള്ളവരും ഇടയ്ക്കിടെ കൊളസ്ട്രോൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

മൂന്ന്

ടൈപ്പ് 2 പ്രമേഹം വർദ്ധിച്ചുവരുന്ന ആശങ്കയാണ്. പ്രത്യേകിച്ച് പുരുഷന്മാരുടെ പ്രായം.  പ്രായമാകും തോറും പ്രമേഹത്തിനുള്ള സാധ്യതയും വർധിക്കും. 40 വയസ്സിന് മുകളിലുള്ളവർ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, ഭക്ഷണം കഴിച്ച ശേഷമുള്ള ബ്ലഡ് ഷുഗർ, എച്ച്ബിഎ1സി പോലുള്ള പരിശോധനകളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ തോത് മനസ്ലിലാക്കേണ്ടതാണ്. 

നാല്

പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. സ്ക്രീനിംഗിൽ സാധാരണയായി പ്രോസ്റ്റേറ്റ്-നിർദ്ദിഷ്ട ആൻ്റിജൻ (പിഎസ്എ) രക്തപരിശോധനയും ചിലപ്പോൾ ഡിജിറ്റൽ മലാശയ പരിശോധനയും (ഡിആർഇ) ഉൾപ്പെടുന്നു. 50 വയസ്സിന് മുകളിലുള്ള പുരുഷന്മാർ ഓരോ വർഷവും ഈ പരിശോധന നടത്തേണ്ടതാണ്. കുടുംബത്തിൽ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ഉള്ളവർ 40 വയസ്സിൽ തന്നെ ചെക്കപ്പ് ആരംഭിക്കണം.

അഞ്ച്

ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ മറ്റൊരു പ്രധാന കാരണം വൻകുടൽ കാൻസർ ആണ്. 45 വയസ്സ് കഴിഞ്ഞ പുരുഷന്മാർ രണ്ട് വർഷത്തിലൊരിക്കൽ വൻകുടൽ കാൻസർ പരിശോധന നടത്തുക.

ആറ്

വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള റീനൽ ടെസ്റ്റാണ് അടുത്തതായി അമ്പതിലെത്തിയവർ ചെയ്യേണ്ടത്. വൃക്കസംബന്ധമായ പ്രശ്നങ്ങളെ നേരത്തെ തിരിച്ചറിയാനായാൽ ഒരുപാട് സങ്കീർണതകൾ കുറയ്ക്കാൻ സാധിക്കും. ഇതും ഇടവേളകളിൽ തുടർച്ചയായി ചെയ്യണം. 

ചെറുപ്പക്കാരിലെ ഫാറ്റി ലിവര്‍ ; ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

 

Latest Videos
Follow Us:
Download App:
  • android
  • ios