മിക്കവര്‍ക്കും ആകെ വണ്ണം കുറയ്‌ക്കേണ്ട ആവശ്യം വരാറില്ല. അതേസമയം വയറില്‍ കൊഴുപ്പടിയുന്ന പ്രശ്‌നം നേരിടുകയും ചെയ്യും. അത്തരക്കാര്‍ക്ക് പതിവായി ചെയ്യാനുള്ള വളരെ ലഘുവായ ചില വ്യായാമമുറകളെ പരിചയപ്പെടുത്തുകയാണ് സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകയായ കെയ്‌ല ഇറ്റ്‌സിന്‍സ്

വണ്ണം കുറയ്ക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നവര്‍ നിരവധിയാണ്. ക്രമേണ വണ്ണം കുറയാന്‍ വ്യായാമം വളരെയധികം സഹായകവുമാണ്. എന്നാല്‍ വയറ് കുറയ്ക്കാന്‍ പലപ്പോഴും അത്ര തന്നെ എളുപ്പമല്ല. മിക്കവരും വ്യാപകമായി പരാതിപ്പെടുന്ന ഒരു പ്രശ്‌നം കൂടിയാണിത്. 

ഇതിന് പ്രത്യേകം വ്യായാമം ആവശ്യമാണെന്നാണ് ഫിറ്റ്‌നസ് പരിശീലകര്‍ ചൂണ്ടിക്കാട്ടുന്നത്. മിക്കവര്‍ക്കും ആകെ വണ്ണം കുറയ്‌ക്കേണ്ട ആവശ്യം വരാറില്ല. അതേസമയം വയറില്‍ കൊഴുപ്പടിയുന്ന പ്രശ്‌നം നേരിടുകയും ചെയ്യും. അത്തരക്കാര്‍ക്ക് പതിവായി ചെയ്യാനുള്ള വളരെ ലഘുവായ ചില വ്യായാമമുറകളെ പരിചയപ്പെടുത്തുകയാണ് സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകയായ കെയ്‌ല ഇറ്റ്‌സിന്‍സ്. 

ആറ് മിനുറ്റ് മാത്രം വേണ്ടിവരുന്ന, ഉപകരണങ്ങളുടെ സഹായമില്ലാതെ എവിടെ വച്ചും ചെയ്യാവുന്ന വ്യായാമമുറകളാണ് കെയ്‌ല തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. ആകെ അഞ്ച് തരം വ്യായാമമാണ് ഇതിലുള്‍പ്പെടുന്നത്. മുപ്പത് സെക്കന്‍ഡുകള്‍ വീതം ആവശ്യമുള്ള നാല് വ്യായാമമുറയും അറുപത് സെക്കന്‍ഡ് ആവശ്യമുള്ള ഒരു വ്യായാമമുറയുമാണ് ഇതിലുള്‍പ്പെടുന്നത്. 

ഓരോന്നിനും നിഷ്‌കര്‍ശിച്ചിരിക്കുന്ന സമയം മാത്രമേ എടുക്കാവൂ. തുടക്കക്കാര്‍ക്കാണെങ്കില്‍ ഇടവിട്ട് ചെയ്യാവുന്നതാണ്. എന്നാല്‍ സമയം നിര്‍ദേശിച്ച തരത്തില്‍ മാത്രമേ എടുക്കാവൂ. ഇത് ചെയ്യുമ്പോള്‍ ശ്വാസം നിയന്ത്രിക്കുകയോ പിടിച്ചുനിര്‍ത്തുകയോ ഒന്നും ചെയ്യേണ്ടതില്ല. ഇനി വീഡിയോ ശ്രദ്ധിച്ച് കണ്ട ശേഷം വ്യായാമമുറകളെ മനസിലാക്കാം...

വീഡിയോ കാണാം...

View post on Instagram

Also Read:- അമിതവണ്ണം കുറയ്ക്കാം; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ...