Asianet News MalayalamAsianet News Malayalam

Breast Size : സ്തനവലുപ്പം പെട്ടെന്ന് വർദ്ധിക്കുന്നതിനുള്ള ആറ് കാരണങ്ങൾ

സ്തനങ്ങൾ കൊഴുപ്പ് കോശങ്ങളാൽ നിർമ്മിതമായതിനാൽ സ്തനവലിപ്പം വർദ്ധിക്കുന്നതിനുള്ള ആദ്യത്തേതും പ്രധാനവുമായ കാരണം ശരീരഭാരം കൂടുന്നതാണ്. സ്തന വലുപ്പം കൂടുന്നതിന് മറ്റ് പല കാരണങ്ങൾ കൂടിയുണ്ട്. 

six reasons Why Your Breast Size May Increase Suddenly
Author
Trivandrum, First Published May 22, 2022, 12:03 PM IST

സ്‌തനങ്ങൾ വലുതാവാൻ (Breast Size) സർജറികളും മറ്റും ചെയ്യുന്ന സ്ത്രീകൾ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. സ്‌തനങ്ങളുടെ വലുപ്പം കൂട്ടാൻ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത ഉത്‌പന്നങ്ങളും ഇന്ന് വിപണിയിലുണ്ട്. സ്തനങ്ങൾ കൊഴുപ്പ് കോശങ്ങളാൽ നിർമ്മിതമായതിനാൽ സ്തനവലുപ്പം വർദ്ധിക്കുന്നതിനുള്ള ആദ്യത്തേതും പ്രധാനവുമായ കാരണം ശരീരഭാരം കൂടുന്നതാണ്. സ്തന വലുപ്പം കൂടുന്നതിന് മറ്റ് പല കാരണങ്ങൾ കൂടിയുണ്ട്. എന്തൊക്കെയാകാം ആ കാരണങ്ങളെന്നതിനെ കുറിച്ചറിയാം...

ആർത്തവം (Period)...

ആർത്തവചക്രത്തിൽ അണ്ഡോത്പാദനത്തിനു ശേഷം ശരീരത്തിൽ പ്രൊജസ്ട്രോണിന്റെയും ഈസ്ട്രജന്റെയും അളവ് വർദ്ധിക്കുന്നു. ഇത് നിങ്ങളുടെ സ്തനങ്ങൾ വലുതായി കാണുന്നതിന് മാത്രമല്ല അവയെ കൂടുതൽ ലോലമാക്കുകയും ചെയ്യും. അതിനാൽആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സ്തന വലുപ്പം വലുതാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​​ഗ്ധർ പറയുന്നു.

 

six reasons Why Your Breast Size May Increase Suddenly

 

​ഗർഭാവസ്ഥ(Pregnancy)...

ഗർഭാവസ്ഥയിൽ ശരീരം വിവിധ ഹോർമോൺ മാറ്റങ്ങൾക്ക് വിധേയമാകുന്നു. അതിനാൽ ഗർഭകാലത്ത് സ്തന വലുപ്പം വർദ്ധിക്കുന്നത് തികച്ചും സാധാരണമാണ്. ഗർഭകാലത്ത് സ്തന കോശങ്ങളിലെ രക്തപ്രവാഹം വർദ്ധിക്കുകയും ഇത് സ്തനങ്ങളെ വലുതാക്കുകയും ചെയ്യുന്നു.

ശരീരഭാരം കൂടുക (weight gain)...

3o കഴിഞ്ഞാൽ സ്തനവലിപ്പം കൂടുമോ എന്ന് പല സ്ത്രീകളും ആശങ്കയുണ്ട്. സ്തനങ്ങളിൽ ബ്രെസ്റ്റ് ടിഷ്യു, ലോബ്യൂൾസ്, ഫാറ്റ് ടിഷ്യു എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ നമ്മുടെ ശരീരം വലുതാകുമ്പോൾ അവ വലുതാകുന്നു.

ലൈംഗികബന്ധം (sex)...

ഫോർപ്ലേയും ലൈംഗികബന്ധവും സ്തനങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കുന്നു. സെക്സിലേർപ്പെടുമ്പോൾ സ്തനങ്ങളുടെ വലുപ്പം കൂടാനുള്ള സാധ്യത ഏറെയാണ്. സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും. സന്തോഷകരമായ മാനസികാവസ്ഥയും മറ്റ് ആരോ​ഗ്യ​ഗുണങ്ങളും സെക്സ് നൽകും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ  സ്തനങ്ങളുടെ ആകൃതിയിലും വലുപ്പത്തിലും ചില താൽക്കാലിക മാറ്റങ്ങൾ ഉണ്ടാകാം. രക്തചംക്രമണത്തിലെ മാറ്റമാണ് ഇതിന് പിന്നിലെ കാരണമെന്ന് യുകെയിലെ സ്പയർ പാർക്ക്വേ ഹോസ്പിറ്റലിലെ ജനറൽ പ്രാക്ടീഷണർ ഡോ. ജൂഡിത്ത് ഹോംസ് പറഞ്ഞു. 

ഗർഭനിരോധന ഗുളികകൾ ( Contraceptive pills)...

ഗർഭനിരോധന ഗുളികകളിലെ ചില ഘടകങ്ങൾ സ്തനവലിപ്പം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. പതിവായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനവലുപ്പത്തിൽ നേരിയ വർദ്ധനവ് അനുഭവപ്പെടാം. ഗർഭനിരോധന ഗുളികകളിൽ ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്. അവ ഒരു വ്യക്തിയുടെ സ്തന വലുപ്പം വർദ്ധിപ്പിക്കും. പ്രായപൂർത്തിയാകുമ്പോൾ സ്തനങ്ങളുടെ വികാസത്തിന് സഹായിക്കുന്ന ഹോർമോൺ ആണ് ഈസ്ട്രജൻ. ഒരു വ്യക്തി ഗർഭനിരോധന ഗുളിക കഴിക്കാൻ തുടങ്ങുമ്പോൾ ഈ ഹോർമോണുകളുടെ അളവ് ഉയരുന്നു. ഇത് സ്തനവലിപ്പം വർദ്ധിക്കുന്നതിന് കാരണമാകുന്നുതായി മെഡിക്കൽ ന്യൂസ് ടുഡേയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
 

six reasons Why Your Breast Size May Increase Suddenly

 

വ്യായാമമില്ലായ്മ (Lack of exercise)...

വ്യായാമക്കുറവും തടി കൂട്ടുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നതും സ്തനവലിപ്പം കൂടാൻ കാരണമാകും. ശരീരഭാരം കുറയുമ്പോൾ സ്ത്രീകൾക്ക് സ്തനത്തിന്റെ വലിപ്പം കുറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios