Asianet News MalayalamAsianet News Malayalam

കാഴ്ചയില്‍ പ്രായം കുറയ്ക്കാം; നിത്യവും ചെയ്യേണ്ട ചില കാര്യങ്ങള്‍...

അകാലത്തില്‍ വരുന്ന പ്രായത്തിന്‍റെ അടയാളങ്ങള്‍ എങ്ങനെ ഒഴിവാക്കാം? ആദ്യം ഇതിനുള്ള കാരണങ്ങളാണ് മനസിലാക്കേണ്ടത്. 

skin ageing can resist through these tips
Author
Trivandrum, First Published Jun 16, 2022, 11:49 PM IST

പ്രായം കൂടുന്നതിന് അനുസരിച്ച് അത് നമ്മുടെ ചര്‍മ്മത്തിലൂടെ തന്നെ തിരിച്ചറിയാനാകും ( Skin Ageing ). എന്നാല്‍ ചിലര്‍ക്ക് പ്രായം കൂടുന്നതിന് മുമ്പേ തന്നെ ചര്‍മ്മത്തില്‍ അത്തരത്തിലുള്ള സൂചനകള്‍ വരാറുണ്ട്. ചുളിവുകള്‍ ( Wrinkles on Face ), ഡാര്‍ക് സര്‍ക്കിള്‍സ്, നേരിയ വരകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രായം തോന്നിക്കുന്ന ചര്‍മ്മപ്രശ്നങ്ങളാണ്. 

ഇത്തരത്തില്‍ അകാലത്തില്‍ വരുന്ന പ്രായത്തിന്‍റെ അടയാളങ്ങള്‍ ( Skin Ageing ) എങ്ങനെ ഒഴിവാക്കാം? ആദ്യം ഇതിനുള്ള കാരണങ്ങളാണ് മനസിലാക്കേണ്ടത്. ചില കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഒന്ന്...

പുകവലി: പുരുഷന്മാരിലായാലും സ്ത്രീകളിലായാലും പുകവലി അകാലത്തില്‍ പ്രായം തോന്നിക്കുന്നതിന് കാരണമാകാറുണ്ട്. ചര്‍മ്മത്തെ തന്നെയാണ് ഇത് ഏറെയും ബാധിക്കുന്നത്. 

രണ്ട്...

അള്‍ട്രാവയലറ്റ് കിരണങ്ങള്‍: ചര്‍മ്മസുരക്ഷ കൂടാതെ വെയിലില്‍ പതിവായി സമയം ചെലവിടുന്നവരിലാണ് ഈ പ്രശ്നം കാര്യമായും കാണപ്പെടുന്നത്. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവ് വീഴാനാണ് ( Wrinkles on Face ) കാരണമാകുന്നത്. 

മൂന്ന്...

നിര്‍ജലീകരണം: ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും ചര്‍മ്മപ്രശ്നങ്ങള്‍ കാണാം. ഇത് പ്രായം കൂടുതലായി തോന്നിക്കാം. 

നാല്...

മുഖത്തിന്‍റെ ചലനങ്ങള്‍: മുഖത്തിന്‍റെ പതിവായ ചലനങ്ങളും മുഖചര്‍മ്മത്തില്‍ ചുളിവുകളോ വരകളോ വീഴുന്നതിന് കാരണമാകാം. ഏറ്റവുമധികം തവണ മുഖം എങ്ങനെയാണോ ചലിപ്പിക്കാറ് അതിന് അനുസരിച്ച് ഇങ്ങനെയുള്ള വ്യത്യാസങ്ങള്‍ വരാം. 

അഞ്ച്...

മലിനീരകണം/ വിഷാംശം: വായുമലിനീകരണം, അതുപോലെ പരോക്ഷമായി ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ എന്നിവയും മുഖചര്‍മ്മത്തിന് പ്രായമേറിയതായി തോന്നിക്കാം. 

ചെയ്യേണ്ട കാര്യങ്ങള്‍...

നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അകാലത്തില്‍ ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്ന പ്രശ്നം ഒഴിവാക്കാം. ബാലന്‍സ്ഡ് ആയ ഡയറ്റ് പാലിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക, മാനസിക സമ്മര്‍ദ്ദങ്ങളില്ലാതെ സന്തോഷപൂര്‍വം മുന്നോട്ടുപോവുക എന്നിവയെല്ലാം ലൈഫ്സ്റ്റൈലുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതാണ്. 

മലിനമായ അന്തരീക്ഷത്തില്‍ നിന്ന് മാറിനില്‍ക്കുക, വൊയില്‍ കൊള്ളാതിരിക്കുക, സണ്‍സ്ക്രീന്‍ ഉപയോഗം പതിവാക്കുക, ചര്‍മ്മം മോയിസ്ചറൈസ് ചെയ്യുക, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കുക. ഇക്കാര്യങ്ങളും പ്രായം കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ സഹായിക്കും. 

ഇതില്‍ സ്കിന്‍ കെയര്‍ റുട്ടീന് വളരെയധികം പ്രാധാന്യമുണ്ട്. ദിവസവും രാവിലെയും വൈകീട്ടും മുഖം നന്നായി കഴുകി, മോയിസ്ചറൈസ് ചെയ്ത് സണ്‍സ്ക്രീന്‍ അപ്ലൈ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. 

ചികിത്സകള്‍...

മുഖത്തെ ചുളിവുകള്‍ വരകള്‍ എന്നിവ ഇല്ലാതാക്കാന്‍ ചില ചികിത്സാരീതികളും ഇന്ന് ലഭ്യമാണ്. വിദഗ്ധരായ ഡെര്‍മറ്റോളജിസ്റ്റുകളുടെ അഭിപ്രായപ്രകാരമാണ് ഇത് ചെയ്യേണ്ടത്. ലേസര്‍ ചികിത്സ, സ്കിന്‍ പീലിംഗ്, ഇന്‍ജക്ഷന്‍, അള്‍ട്രാസൗണ്ട് തെറാപ്പി എന്നിവയെല്ലാം ഇതില്‍ വരുന്നതാണ്. സപ്ലിമെന്‍റുകള്‍ പോലുള്ള ചികിത്സകളും ഉണ്ട്. ഇക്കാര്യവും ഡോക്ടര്‍ തന്നെ നിര്‍ദേശിക്കേണ്ടതാണ്. അല്ലാത്തപക്ഷം ജീവിതരീതികളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുന്നത് തന്നെയാണ് ഉചിതം.

Also Read:- പ്ലാസ്റ്റിക് സര്‍ജറിക്കിടെ നടിയുടെ മരണം; ചര്‍ച്ചയാകുന്ന കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios