Asianet News MalayalamAsianet News Malayalam

വൃക്കതകരാർ ; ചർമ്മത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ

വൃക്കകൾക്ക് തകരാർ ഉണ്ടെങ്കിൽ ചർമ്മത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ദി എസ്തറ്റിക് ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് & ഡെർമറ്റോ-സർജനും കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റുമായ ഡോ. റിങ്കി കപൂർ പറയുന്നു.

skin problems you may face when your kidneys are not working well
Author
First Published Sep 7, 2022, 4:46 PM IST

വൃക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വൃക്കരോഗങ്ങളുടെ ലക്ഷണങ്ങൾ ചർമ്മത്തിലും പ്രകടമാകാമെന്ന് വിദ​ഗ്ധർ പറയുന്നു. ചർമ്മം വരണ്ടതും നിറവ്യത്യാസവും ആയി മാറുകയും രാത്രിയിൽ സ്ഥിരമായ ചൊറിച്ചിൽ  അലട്ടുകയും ചെയ്യുന്നുവെങ്കിൽ അത് വൃക്കകൾ നന്നായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം. 

രക്തത്തിലെ എല്ലാ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്യുക എന്നതാണ് വൃക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്ന്. വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ കാര്യത്തിൽ, ഈ സുപ്രധാന അവയവത്തിന് അതിന്റെ ജോലി ചെയ്യാൻ കഴിയില്ല, അതിനാൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടാൻ തുടങ്ങുകയും അതിന്റെ ആഘാതം ചർമ്മത്തിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ രൂപത്തിലും കാണിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ടോക്‌സിൻ അടിഞ്ഞുകൂടുന്നത് ചർമ്മത്തിന്റെ നിറം മാറുന്നതിനും ചൊറിച്ചിൽ തിണർപ്പിനും ഇടയാക്കും.

വൃക്കകൾക്ക് തകരാർ ഉണ്ടെങ്കിൽ ചർമ്മത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ദി എസ്തറ്റിക് ക്ലിനിക്കിലെ കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് & ഡെർമറ്റോ-സർജനും കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റുമായ 
ഡോ. റിങ്കി കപൂർ പറയുന്നു.

വിയർപ്പ് ഗ്രന്ഥികളിലെ തടസ്സങ്ങൾ കാരണം വരണ്ടതും പരുക്കൻതുമായ ചർമ്മം സാധാരണയായി വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പരുക്കൻ ചർമ്മം, ചർമ്മത്തിലെ വിള്ളലുകൾ എന്നിവ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. pigmentation മറ്റൊരു പ്രശ്നം. രക്തം ശുദ്ധീകരിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ചർമ്മത്തിലെ സാധാരണ മാറ്റങ്ങളിൽ ഹൈപ്പർപിഗ്മെന്റേഷൻ, ചർമ്മത്തിൽ മഞ്ഞനിറം എന്നിവ ഉൾപ്പെടുന്നു.

നിരന്തരമായ ചൊറിച്ചിൽ വൃക്കതരാറിന്റെ മറ്റൊരു ലക്ഷണമാണ്. രാത്രിയിൽ ചൊറിച്ചിൽ രൂക്ഷമാകുകയും രോഗിക്ക് ഉറങ്ങാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. വൃക്കകൾ രക്തം ഫിൽട്ടർ ചെയ്യാത്തതിനാൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുകയും ചർമ്മത്തിന്റെ നിറത്തിന് വ്യത്യസ്തം ഉണ്ടാവുകയും ചെയ്യും. ചർമ്മത്തിന് ചാരനിറമോ അനാരോഗ്യകരമായ വിളറിയതോ ആയ മഞ്ഞ നിറമോ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ കട്ടികൂടിയ മഞ്ഞനിറമുള്ളതും സാധാരണമാണ്.

വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണം?

 

Follow Us:
Download App:
  • android
  • ios