Asianet News MalayalamAsianet News Malayalam

Low Sex Drive : സെക്സിനോട് താൽപര്യം കുറഞ്ഞ് വരുന്നുണ്ടോ? ഇതാകാം കാരണം

സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയില്‍ വേദന അനുഭവപ്പെടുന്നത് ചില സ്ത്രീകള്‍ക്ക് സെക്സില്‍ താൽപര്യം കുറയ്ക്കാന്‍ കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നത്. 

Common Causes Low Sex Drive
Author
Trivandrum, First Published Jan 10, 2022, 9:43 PM IST

ദാമ്പത്യബന്ധത്തിൽ സെക്സിന്റെ പ്രാധാന്യം എത്രയെന്ന് ദമ്പതികൾക്ക് അറിയാം. സെക്സിൽ തീരെ താൽപര്യം തോന്നുന്നില്ലെന്നു ചില സ്ത്രീകൾ പരാതി പറയാറുണ്ട്‌. ഇതിനു പിന്നിലെ കാരണങ്ങൾ പലതാകാം. എന്തൊക്കെയാണ്  ആ കാരണങ്ങളെന്നറിയാം...

ഒന്ന്...

സെക്സിൽ ഏർപ്പെടുമ്പോൾ യോനിയിൽ വേദന അനുഭവപ്പെടുന്നത് ചില സ്ത്രീകൾക്ക് സെക്സിൽ താൽപര്യം കുറയ്ക്കാൻ കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നത്. ആർത്തവവിരാമത്തോടടുക്കുന്ന സ്ത്രീകൾക്ക് യോനിയിൽ ലൂബ്രിക്കേഷൻ കുറയുന്നത് പലപ്പോഴും സെക്സ് വേദനാജനകമാകാൻ കാരണമാകും. 

രണ്ട്...

ചില മരുന്നുകൾ കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നതിന് കാരണമാകും. ഉദാഹരണത്തിന് എസിഇ ഇൻഹിബിറ്ററുകൾ, ബീറ്റാ-ബ്ലോക്കറുകൾ തുടങ്ങിയ രക്തസമ്മർദ്ദ മരുന്നുകൾ സ്ഖലനവും ഉദ്ധാരണവും തടയും. ക്യാൻസറിനുള്ള കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ ചികിത്സകൾ, ആന്റിഫംഗൽ മരുന്നുകൾ, സമ്മർദ്ദത്തിന് കഴിക്കുന്ന മരുന്നുകൾ എന്നിവയെല്ലാം സെക്സിനോടുള്ള താൽപര്യം കുറയ്ക്കാം.

മൂന്ന്...

സെക്സിൽ താല്പര്യം കുറയ്ക്കാൻ അമിതമായ സ്ട്രെസ്, ടെൻഷൻ എന്നിവയ്ക്കു സാധിക്കും. വിഷാദം ഒരു വ്യക്തിയുടെ ജീവിതത്തിന്റെ മൊത്തമായി ബാധിക്കുന്നു. വിഷാദരോഗമുള്ള ആളുകൾക്ക് സെക്‌സിനോട് താൽപ്പര്യക്കുറവ് അനുഭവപ്പെടുന്നു.

നാല്...

ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ ലൈംഗികജീവിതത്തെയും ബാധിക്കും. പങ്കാളിയെ സംശയം, അവിഹിതബന്ധങ്ങൾ ഇവയൊക്കെ.

അഞ്ച്...

ഉറക്കക്കുറവുള്ള പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറവാണെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ സ്ലീപ്പ് മെഡിസിനിൽ നടത്തിയ ഒരു പഠനം കണ്ടെത്തി ഇത് ലൈംഗിക പ്രവർത്തനവും ലിബിഡോയും കുറയുന്നതിലേക്ക് നയിക്കുന്നു. സ്ലീപ് അപ്നിയ ബാധിച്ച പുരുഷന്മാരിൽ മൂന്നിലൊന്ന് പേരും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറവുള്ളതായി പഠനത്തിൽ ഗവേഷകർ കണ്ടെത്തി.

ലോക്ക് ഡൗണിൽ കോണ്ടം വില്പന ഇടിഞ്ഞു, കയ്യുറ നിർമ്മാണത്തിലേക്ക് നീങ്ങി ആഗോള ഭീമൻ


 

Follow Us:
Download App:
  • android
  • ios