'ഏഴ് മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് പിഎഡി (Peripheral arterial disease) അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഒരു നല്ല ശീലമാണ്...' - സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ ഡോ. ഷുവായ് യുവാൻ പറഞ്ഞു.
ഏഴോ എട്ടോ മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 74 ശതമാനം വർദ്ധിപ്പിക്കുന്നതായി പഠനം. ഇത് ഹൃദയത്തെ അപകടത്തിലാക്കുകയും പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) വികസിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നതായി യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.
'ഏഴ് മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് പിഎഡി (Peripheral arterial disease) അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഒരു നല്ല ശീലമാണ്...' - സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ ഡോ. ഷുവായ് യുവാൻ പറഞ്ഞു.
ആഗോളതലത്തിൽ 200 ദശലക്ഷത്തിലധികം ആളുകൾക്ക് പെരിഫറൽ ആർട്ടറി രോഗമുണ്ടെന്നും പഠനത്തിൽ പറയുന്നു. ഫലകങ്ങൾ അടിഞ്ഞുകൂടുന്നത് മൂലം കൈകളുടെയും കാലുകളുടെയും ധമനികൾ ചുരുങ്ങുന്നതാണ് പെരിഫറൽ ആർട്ടറി ഡിസീസ് അഥവാ പിഎഡി.
കാലിലെ മരവിപ്പ് അല്ലെങ്കിൽ തണുപ്പ്, കാലുകളുടെ ദുർബലമായ പൾസ്, ഇടുപ്പ് വേദന, കാലുകളിൽ ചർമ്മത്തിന്റെ നിറം മാറ്റം, പൂർണ്ണമായും സുഖപ്പെടാത്ത കാലുകളിലെ വ്രണങ്ങൾ, പുരുഷന്മാരിലെ ഉദ്ധാരണക്കുറവ്, കാലുകളിലെ മുടി കൊഴിച്ചിൽ എന്നിവയാണ് PAD യുടെ ലക്ഷണങ്ങൾ. 650,000-ത്തിലധികം പേരിൽ പഠനം നടത്തി.
ആദ്യ ഘട്ടത്തിൽ 650,000 പേരിൽ PAD-ന്റെ അപകടസാധ്യതയുമായി ഉറക്കത്തിന്റെ ദൈർഘ്യവും പകൽ ഉറക്കവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ഗവേഷകർ ശ്രമിച്ചു. രണ്ടാം ഘട്ടത്തിൽ, സ്വാഭാവികമായി ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങൾ നടത്താൻ അവർ ജനിതക വിവരങ്ങൾ ഉപയോഗിച്ചു. 53,416 മുതിർന്നവരിൽ കുറച്ച് മണിക്കൂർ ഉറങ്ങുന്നത് PAD-ന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. രാത്രി സമയത്തെ ഹ്രസ്വമായ ഉറക്കം PAD വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷകൻ. ഡോ യുവാൻ പറഞ്ഞു.
ഗാഡ്‌ജെറ്റുകളുടെ അമിതോപയോഗം ഉറക്കക്കുറവിന് കാരണമാണ്. രാത്രി വൈകുവോളം ഉണർന്നിരിക്കുക വൈകി ജോലി ചെയ്യുക, രാവിലെ വരെ ഉറങ്ങുക. പലർക്കും ഇത് ഒരു ശീലമായി മാറിയിരിക്കുന്നു. ഈ പഠനത്തിൽ കണ്ടെത്തിയതുപോലെ, ഉറക്കക്കുറവ്, വൈകി ഉറങ്ങുന്ന ശീലങ്ങൾ എന്നിവയ്‌ക്കെതിരെ ആരോഗ്യ വിദഗ്ധർ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
