Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

പുകവലിക്കുന്നതിലൂടെ കൈയ്യില്‍ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Smokers more vulnerable to corona virus transmission says Health ministry
Author
Delhi, First Published Jul 29, 2020, 2:57 PM IST

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകവലിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലിക്കുന്നതിലൂടെ കൈയ്യില്‍ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

പുകയില ഉൽപന്നങ്ങളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അണുബാധകളുടെ തീവ്രത വർദ്ധിപ്പിക്കുകയും ആളുകളെ കൊറോണ വൈറസ് ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 

പുകവലിക്കുന്നവരിൽ കടുത്ത ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. പുകവലി ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി പ്രതിരോധശേഷി കുറയ്ക്കുകയും ശരീരത്തിന് വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. 

പുകവലി, ഇ-സിഗരറ്റ്,  പാൻ മസാല തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അണുബാധകളുടെ അപകടസാധ്യതയും തീവ്രതയും വർദ്ധിപ്പിക്കും. ശ്വാസകോശ സംബന്ധിയായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കുറയുന്നതിന് കാരണമാകും. 

ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നീ സാംക്രമികേതര രോഗങ്ങള്‍ക്ക് പുകയില കാരണമാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചാല്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

കൊവിഡ് രോ​ഗം ഭേദമായവർക്ക് ​ദീർഘനാൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം...
 

Follow Us:
Download App:
  • android
  • ios