Asianet News MalayalamAsianet News Malayalam

സ്ഥിരമായി ഉണ്ടാകുന്ന വയറുവേദനയുടെ നാല് കാരണങ്ങൾ

ശൈത്യകാലത്ത് വയറുവേദന വളരെ സാധാരണമാണ്. മരുന്നുകൾ കഴിച്ച ശേഷവും വയറുവേദന തുടരുകയാണെങ്കിൽ നിങ്ങൾ ഡോക്ടറെ സമീപിക്കേണ്ടതാണ്.

some common causes of consistent stomach pain
Author
First Published Jan 11, 2023, 3:54 PM IST

തണുപ്പ്കാലത്ത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. ശരീരവേദന, തലവേദന, വയറുവേദന, അസിഡിറ്റി, വയറിളക്കം, വൈറൽ പനി, തൊണ്ടവേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആളുകൾ പരാതിപ്പെടാറുണ്ട്. ശൈത്യകാലത്ത് വയറുവേദന വളരെ സാധാരണമാണ്. മരുന്നുകൾ കഴിച്ച ശേഷവും വയറുവേദന തുടരുകയാണെങ്കിൽ നിങ്ങൾ ഡോക്ടറെ സമീപിക്കേണ്ടതാണ്.

'സീസൺ മാറുന്നതിനനുസരിച്ച് താപനിലയിലെ പെട്ടെന്നുള്ള ഇടിവ്, പലർക്കും ജലദോഷം, തലവേദന, വയറുവേദന എന്നിവയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. മഞ്ഞുകാലത്ത് രക്തക്കുഴലുകൾ ചുരുങ്ങുകയും സമ്മർദ്ദവും വേദനയും സൃഷ്ടിക്കുകയും ചെയ്യുന്നതിനാൽ തണുപ്പുകാലത്ത് ദഹനപ്രശ്നങ്ങളും വയറ് വേദനയും ഉണ്ടാകാം. ഇത് സാധാരണമാണ്. ഈ സമയത്ത്, സ്ഥിരമായ വേദനയും വയറ്റിൽ കത്തുന്ന സംവേദനവും മറ്റ് കാരണങ്ങളാലും ഉണ്ടാകാമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്...' - മണിപ്പാൽ ഹോസ്പിറ്റൽലിലെ  ഗ്യാസ്ട്രോഎൻട്രോളജി വിഭാ​ഗം മേധാവി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ക്ഷീതിജ് കോത്താരി പറയുന്നു.

സ്ഥിരമായ വയറുവേദനയുടെ ചില സാധാരണ കാരണങ്ങൾ ഇതാ:

വയറ്റിലെ അൾസർ...

അന്നനാളത്തിന്റെ ആവരണത്തിൽ സംഭവിക്കുന്ന തുറന്ന വ്രണങ്ങൾ സ്ഥിരമായ വേദനയ്ക്കും കാരണമാകുമെന്ന് അറിയപ്പെടുന്നു. ഇത് സാധാരണയായി ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. വികസിച്ചതോ വലിയതോ ആയ അൾസർ ആന്തരിക രക്തസ്രാവത്തിന് കാരണമാകും. ചികിത്സയ്ക്കായി എൻഡോസ്കോപ്പി ആവശ്യമായി വന്നേക്കാം.

ആസിഡ് റിഫ്ലക്സ്...

ഒരു വ്യക്തിക്ക് ദിവസങ്ങളോളം വയറ് വേദന അനുഭവപ്പെടുകയാണെങ്കിൽ ഇതിനെ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) എന്നറിയപ്പെടുന്ന ഗുരുതരമായ പ്രശ്നമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ രക്തസ്രാവത്തിനും പാടുകൾക്കും കാരണമാകുന്ന അന്നനാളത്തിന്റെ ആവരണത്തെ GERD പ്രകോപിപ്പിക്കും. GERD ചികിത്സിക്കുന്നതിനായി ചില ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയ, എൻഡോലൂമിനൽ തെറാപ്പി എന്നിവ ഉൾപ്പെടെ വിവിധ സമീപനങ്ങൾ ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം.

ഗ്യാസ്ട്രൈറ്റിസ്...

വയറുവേദന, ദഹനക്കേട്, ഓക്കാനം എന്നിവയ്‌ക്കൊപ്പം ഗ്യാസ്ട്രൈറ്റിസിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് അടിവയറ്റിലെ കത്തുന്ന വേദന. വിശ്രമവും ചികിൽസയും കൊണ്ട് പെട്ടെന്ന് സുഖം പ്രാപിക്കുന്ന സൗമ്യമായ അവസ്ഥയാണിത്.

ഭക്ഷണത്തോടുള്ള പ്രതികരണം...

എരിവുള്ള ഭക്ഷണം, മദ്യം, പാലുൽപ്പന്നങ്ങൾ തുടങ്ങിയ ചില ഭക്ഷണങ്ങൾ വയറ് വേദനയ്ക്ക് കാരണമാകും. കഴിക്കുന്ന ഭക്ഷണം മലിനമാകുകയോ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുകയോ ചെയ്താൽ ഇത് സംഭവിക്കാം. ഇത് വയറുവേദനയിലേക്ക് നയിക്കുന്നു.

തണുപ്പ്കാലത്ത് വയറുവേദനയ്ക്ക് കാരണമാകുന്നത് എന്താണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ അത് അവഗണിക്കുന്നത് രോഗലക്ഷണങ്ങൾ കൂടുതൽ വഷളാക്കുകയും കൂടുതൽ സങ്കീർണതകൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ, വയറുവേദനയ്ക്ക് കാരണമായേക്കാവുന്ന വിവിധ കാരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അവയെ നേരിടാൻ ഉചിതമായ നടപടികൾ സ്വീകരിക്കുക. നീണ്ടുനിൽക്കുന്ന വയറുവേദന ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ ബാധിക്കുകയും അൾസർ, വീക്കം, ചിലതരം ക്യാൻസർ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യാമെന്നും ഡോ. ക്ഷീതിജ് കോത്താരി പറയുന്നു.

ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്, ഈ രോഗം നിങ്ങളെ കാത്തിരിപ്പുണ്ട്‌; പഠനം

 

Follow Us:
Download App:
  • android
  • ios